കോട്ടയം: ഇടതു സർക്കാർ റവന്യൂ വകുപ്പ് ജീവനക്കാരെ അടിമകളെപ്പോലെയാണ് കാണുന്നതെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ഹെർബിറ്റ് ആരോപിച്ചു. റവന്യൂ വകുപ്പിലെ ജീവനക്കാരുടെ നീതി നിഷേധത്തിനെതിരെ റവന്യൂ ദിനം കരിദിനമായി ആചരിച്ചു കൊണ്ട് കോട്ടയം ആർ. ഡി. ഒ ആഫീസിനു മുന്നിൽ കേരള എൻ.ജി.ഒ. അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർ.ഡി. ഒ ഓഫീസുകളിലെ കൂട്ട സസ്പെൻഷൻ പിൻവലിക്കുക, റവന്യൂ റിക്കവറി കുടിശിഖ ജീവനക്കാരുടെ ബാധ്യതയാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, 1000 ക്ലാർക്ക് തസ്തികയിൽ പിൻവാതിൽ നിയമന നീക്കം ഉപേക്ഷിക്കുക,
എച്ച്.ആർ.എം.സി/ ഓൺലൈൻ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു അസോസിയേഷൻ്റെ നേതൃത്വത്തിൽ ജീവനക്കാർ കരിദിനം ആചരിച്ചത്. കോട്ടയം കളക്ട്രേറ്റിലെ വിവിധ റവന്യു ഓഫീസുകളിലെ പ്രതിഷേധ പരിപാടികളിൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ സെക്രട്ടറി സോജോ തോമസ് , സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ കണ്ണൻ ആൻഡ്രൂസ്, പി.സി മാത്യു, ജില്ലാ ട്രഷറർ സൻജയ് എസ് .നായർ, ജില്ലാ ഭാരവാഹികളായ ജെ .ജോബിൻസൺ, അനുപ് പ്രാപ്പുഴ, ബിജു ആർ, അജേഷ് പി.വി, സംസ്ഥാന കമ്മിറ്റി ഓഡിറ്റർ ടി.കെ അജയൻ, വനിതാ ഫോറം കൺവീനർ, ശ്രീമതി. സ്മിതാ രവി തുടങ്ങിയവർ സംസാരിച്ചു.
സജിമോൻ സി.എബ്രഹാം, പ്രദീഷ് കുമാർ കെ .സി, പി.എൻ ചന്ദ്രബാബു, രാജേഷ് വി.ജി, സിറിൾ സഞ്ജു ജോർജ്, തോമസ്, ദിലീപ് ഇ. പി, ജയകുമാർ കെ.എസ് എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേത്യത്വം നൽകി