കോട്ടയം :സർക്കാർ ജീവനക്കാരുടെ സാമ്പത്തിക ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് ജീവനക്കാരോടുള്ള നീതികേടാണെന്ന് കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി. ജോസഫ് പറഞ്ഞു. കേരള എൻ.ജി.ഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ വിരമിച്ച ജീവനക്കാർക്കുള്ള യാത്രയയപ്പും അനുമോദന സമ്മേളനവും ജില്ലാ പഞ്ചായത്ത് ഹാളിൽ
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ഗഡു ക്ഷാമബത്തയും ലീവ് സറണ്ടറും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയും സർക്കാർ ജീവനക്കാർക്ക് ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.പി സി.സി നിർവാഹക സമിതി അംഗം ടോമി കല്ലാനി ഉപഹാര സമർപ്പണം നടത്തി.
ജില്ലാ പ്രസിഡന്റ സതീഷ് ജോർജ്ജ് അധ്യക്ഷത വഹിച്ചു. സർവ്വീസിൽ നിന്നും വിരമിച്ച എ.ജി ഒ അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി കെ.എ മാത്യു, സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട രഞ്ജു കെ.മാത്യു, ഭിന്നശേക്ഷി അവാർഡ് ജേതാവ് രശ്മി മോഹൻ , വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ് നേടിയ സിന്ധു പി.ജി എന്നിവരെ ആദരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ഹെർബിറ്റ് , ജില്ലാ സെക്രട്ടറി സോജോ തോമസ് , മുൻ ജില്ലാ സെക്രട്ടറി വി.പി.ബോബിൻ , സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.എം ഫ്രാൻസിസ് , അഷറഫ് ഇറിവേരി , അഷറഫ് പറപള്ളി , സി. വിജയകുമാർ , ജില്ലാ ട്രക്ഷറർ സഞ്ജയ് എസ് നായർ , റോജൻ മാത്യു , സെലസ്റ്റ്യൻ സേവ്യർ , പി.സി. മാത്യു , കണ്ണൻ ആൻഡ്രൂസ്സ് , കെ.സി. ആർ തമ്പി , ത്രേസ്യാമ്മ മാത്യു , ജെ ജോബിൻസൺ , ജോഷി മാത്യു , അനൂപ് പ്രാപ്പുഴ , ബിജു ആർ , സൗമ്യാ എസ് പി , അജയൻ റ്റി.കെ , ബിജോ സുഗതൻ എന്നിവർ പ്രസംഗിച്ചു.