കോട്ടയം: രണ്ടാം ശനിയും ഞായറും ജീവനക്കാർ ജോലിയ്‌ക്കെത്തുമെന്ന വ്യത്യസ്ത തീരുമാനവുമായി ആറ്റിങ്ങൾ നഗരസഭയിലെ ജീവനക്കാർ. പദ്ധതി നിർവഹണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജീവനക്കാർ മാർച്ച് 12 രണ്ടാം ശനിയാഴ്ചയും, മാർച്ച് 20 ഞായറാഴ്ചയ്ക്കും ജോലിയ്ക്ക് എത്തുന്നത്. ജീവനക്കാരുടെ വ്യത്യസ്തമായ ഈ തീരുമാനത്തിനു പിന്നിൽ ജീവനക്കാരുടെ സംഘടനയായ കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് യൂണിയനാണ്. യൂണിയന്റെ ആറ്റിങ്ങൽ ഘടകത്തിന്റെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്. മുഴുവൻ ജീവനക്കാരുടെയും സഹകരണം പദ്ധതിയ്ക്ക് ഉണ്ടാകുമെന്നു ഭാരവാഹികൾ അറിയിച്ചു.
Advertisements