കാഞ്ഞിരപ്പള്ളി:മാർച് 28, 29 തിയതികളിൽ നടക്കുന്ന പൊതുപണിമുടക്കിന്റെ മുന്നോടിയായി കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നിവിടങ്ങളിൽ കാൽനട പ്രചരണ ജാഥ നടത്തി. കാഞ്ഞിരപ്പള്ളിയിലെ ജാഥയ്ക്ക് പി കെ നസീർ നേതൃത്വം നൽകി. അഡ്വ.പീ ജീ രാജ് ഉൽഘാ ട നം ചെ യ്തു.സി ജോ പ്ലാത്തോട്ടം, ജോളി മടുക്കക്കുഴി, അഡ്വ.അജി ജേക്കബ്, അഡ്വ.എം കെ അനന്തൻ, സി കെ ബാലു, പി കെ ഗോപി ,ഫസിലി പച്ചവെട്ടിയിൽ, കെ എസ് ഷാനവാസ്, കെ എം അഷറഫ് ,മായാമോൾ എന്നിവർ സംസാരിച്ചു.
മുണ്ടക്കയത്ത് നടന്ന ജാഥ സി ഐ ടി യു കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി പി എസ് സുരേന്ദ്രൻ ഉൽഘാടനം ചെയ്തു.കെ കെ ജനാർദ്ദനൻ, സി വി അനിൽകുമാർ, എം ജി രാജു, എ സി സുരേഷ്, പി കെ പ്രദീപ്, റോയി കപ്പലുമാക്കൽ എന്നിവർ സംസാരിച്ചു.