കൊച്ചി : പതിമൂന്നാം നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ത്രിപുരയിൽ ആർഎസ്എസ് സംഘപരിവാർ ഗുണ്ടകൾ ചേർന്ന് ജീവനക്കാര്‍ക്കെതിരെയും അധ്യാപകർക്കെതിരെയും വിദ്യാർത്ഥികൾക്കെതിരെയും നടത്തുന്ന ആക്രമണത്തിൽ എഫ് എസ് ഇ ടി ഒ ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.കാക്കനാട് സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.എഫ് എസ് ഇ ടി ഒ ജില്ലാ ട്രഷറർ ഡയന്യൂസ് തോമസ് കേരള എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ എ അൻവർ പ്രസിഡന്റ് കെ എസ് ഷാനിൽ എന്നിവർ സംസാരിച്ചു.
Advertisements