കേരള എൻ.ജി.ഒ യൂണിയൻ ഏരിയ സമ്മേളനങ്ങൾക്ക് 16ന് തുടക്കമാകും

കൊച്ചി : കേരള എൻജി ഒ യൂണിയൻ 59-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള ഏരിയ സമ്മേളനങ്ങൾ 16 ന് ആരംഭിക്കും. 27 വരെയാണ് സമ്മേളനങ്ങൾ ചേരുക. 16 ന് മട്ടാഞ്ചേരി ശാദി മഹൽ ഓഡിറ്റോറിയത്തിൽ ചേരുന്ന കൊച്ചി ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.കുമാരി സതിയും, 20 ന് ഐ.ടി.ഐ. ഓഡിറ്റോറിയത്തിൽ ചേരുന്ന കളമശ്ശേരി ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എ.രതീശനും ഉദ്ഘാടനം ചെയ്യും.

Advertisements

23ന് ചേരുന്ന പെരുമ്പാവൂർ ഏരിയ സമ്മേളനം ഫാസ് ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്.ഗോപകുമാറും,പിറവം മാം ഓഡിറ്റോറിയത്തിൽ ചേരുന്ന കൂത്താട്ടുകുളം ഏരിയ നമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം കെ.ആർ. അനിൽ കുമാറും, പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് ഹാളിൽ ചേരുന്ന പറവൂർ ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ഇ.മുഹമ്മദ് ബഷീറും ഉദ്ഘാടനം ചെയ്യും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിവിൽ സ്റ്റേഷൻ, കടവന്ത്ര ഏരിയ സമ്മേളനങ്ങൾ 24 ന് കാക്കനാട് മുനിസിപ്പൽ ടൗൺഹാളിൽ സംസ്ഥാന സെക്രട്ടറി വി.കെ.ഷീജയും, അധ്യാപക ഭവനിൽ സംസ്ഥാന കമ്മിറ്റിയംഗം എസ്.സജീവ് കുമാറും ഉദ്ഘാടനം ചെയ്യും.

25 ഞായറാഴ്ചയാണ് കോതമംഗലം,തൃപ്പുണിത്തുറ ഏരിയ സമ്മേളനങ്ങൾ ചേരുന്നത്. പൊതുമരാമത്ത് റസ്റ്റ് ഹൗസ് ഹാളിൽ ചേരുന്ന കോതമംഗലം ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.വി.പ്രഫുലും,ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ചേരുന്ന തൃപ്പുണിത്തുറ ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എൽ.മായയും ഉദ്ഘാടനം ചെയ്യും.

27 ന് ചേരുന്ന സിറ്റി, ആലുവ, മൂവാറ്റുപുഴ ഏരിയ സമ്മേളനങ്ങൾ അധ്യാപക ഭവനിൽ ജനറൽ സെക്രട്ടറി എം.എ.അജിത്ത് കുമാറും, മഹാത്മ ഗാന്ധി ടൗൺഹാളിൽ സംസ്ഥാന വൈ: പ്രസിഡന്റ് ടി.പി. ഉഷയും, മൂവാറ്റുപുഴ ഭാരത് ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.വി. ഏലിയാമ്മയും ഉദ്ഘാടനം ചെയ്യും.

ജില്ലാ സമ്മേളനം ഒക്ടോബർ 9 ന് കാക്കനാടും സംസ്ഥാന സമ്മേളനം ഒക്ടോബർ 23 ന് എറണാകുളത്തുമാണ് നടക്കുക. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ഏരിയാ സമ്മേളനങ്ങളിൽ പങ്കാളികളാകാൻ മുഴുവൻ ജീവനക്കാരോടും ജില്ലാ സെക്രട്ടറി കെ.എ. അൻവർ അഭ്യർത്ഥിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.