കോട്ടയത്ത് എന്‍ജിഒ യൂണിയൻ സംഘടിപ്പിക്കുന്ന ചെസ്സ് കാരംസ് മത്സരങ്ങൾ ഇന്ന്

കോട്ടയം :
കോട്ടയത്ത് എന്‍ജിഒ യൂണിയൻ ചെസ്സ് കാരംസ് മത്സരങ്ങൾ ശനിയാഴ്ച ആരംഭിക്കും. ജീവനക്കാരുടെ കലാകായിക അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള എന്‍ജിഒ യൂണിയൻ എല്ലാ വര്‍ഷവും ചെസ്സ്-കാരംസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഈ വർഷത്തെ സംസ്ഥാനതല മത്സരം എറണാകുളത്ത് നവംബര്‍ 28-ന് നടത്തും. ഇതിനു മുന്നോടിയായി ജില്ലാതല മത്സരം ശനിയാഴ്ച കോട്ടയം എന്‍ജിഒ യൂണിയൻ ഹാളില്‍ വച്ച് നടക്കും. സ്പോര്‍ട്സ് കൗൺസിൽ പ്രസിഡന്റ് ഡോ.ബൈജു വര്‍ഗീസ് ഗുരുക്കൾ മത്സരം ഉദ്ഘാടനം ചെയ്യും.

Advertisements

Hot Topics

Related Articles