പാമ്പാടി : പാമ്പാടിയിൽ മിനി സിവിൽസ്റ്റേഷൻ അനുവദിക്കണമെന്ന് കേരള എൻ. ജി. ഒ. യൂണിയൻ പാമ്പാടി ഏരിയ രണ്ടാം വാർഷികസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ദീപ. എസ്. ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സജിമോൻ തോമസ് വാർഷികറിപ്പോർട്ട് അവതരിപ്പിച്ചു.എം കെ ബീന (പ്രസിഡന്റ് ), പ്രവീൺ, പി കെ ഷൈനിമോൾ (വൈസ് പ്രസിഡന്റുമാർ ), ആർ. അശോകൻ (സെക്രട്ടറി ),പി എസ് പുഷ്‌കിൻ ,എം വി അനിലാൽ (ജോയിന്റ് സെക്രട്ടറിമാർ ), സുനിൽകുമാർ പി ചെല്ലപ്പൻ (ട്രഷറർ ), വി ബി റീനമോൾ (വനിത സബ് കമ്മിറ്റി കൺവീനർ )എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
Advertisements