കോട്ടയം: സര്‍വീസില്‍ നിന്ന് വിരമിച്ച കോട്ടയം ടൗൺ ഏരിയയിലെ എന്‍ജിഒ യൂണിയന് പ്രവര്‍ത്തകര്‍ക്ക് ഊഷ്മളമായ യാത്രയയപ്പ് നല്കി. പി ഡി പൊന്നപ്പന് (നാട്ടകം ഗവണ്മെന്റ് കോളേജ്), ടി ആര് അഴകപ്പൻ (ഡെയറി ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, കോട്ടയം), കെ എന്‍ രമണി (പുഞ്ച സ്പെഷ്യൽ ഓഫീസ്, കോട്ടയം), മെറീന പി ജോൺ (ജനറല്‍ ആശുപത്രി, കോട്ടയം) എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്.
എന്‍ജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായര്‍ ഉദ്ഘാടനം ചെയ്ത യാത്രയയപ്പ് സമ്മേളനത്തില്‍ സംസ്ഥാന കമ്മറ്റിയംഗം ടി ഷാജി, ജില്ലാ സെക്രട്ടറി ഉദയന്‍ വി കെ, ജില്ലാ പ്രസിഡന്റ് കെ ആര് അനില്‍കുമാര്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. ഏരിയ പ്രസിഡന്റ് സുദീപ് എസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ സെക്രട്ടറി സിയാദ് ഇ എസ് സ്വാഗതവും ഏരിയ ട്രഷറര്‍ രാജേഷ്കുമാര്‍ പി പി നന്ദിയും പറഞ്ഞു.