കൈവിട്ട ക്യാച്ചിന് ഇന്ത്യ വിലയായി നൽകിയത് വിജയം..! ബാറ്റിലും ഫീൽഡിലും കോഹ്ലി വീണപ്പോൾ ഇന്ത്യയ്ക്ക് തോൽവി; ഇന്ത്യൻ തോൽവിയ്ക്കു പിന്നാലെ പാക്കിസ്ഥാനും തുലാസിൽ

പെർത്ത്: കൈവിട്ട ക്യാച്ചിനും റണ്ണൗട്ടിനും ഇന്ത്യയ്ക്ക് വിലയായി നൽകേണ്ടി വന്നത് വിജയത്തെ..! ട്വന്റി 20 ലോകകപ്പിലെ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റിന്റെ തോൽവി.
സ്‌കോർ
ഇന്ത്യ – 133 – 09
ദക്ഷിണാഫ്രിക്ക – 134-05
ഇന്ത്യ പരാജയപ്പെട്ടതോടെ ഇന്ത്യയോട് തോറ്റ പാക്കിസ്ഥാന്റെ ടൂർണമെന്റിലെ നില പരുങ്ങലിലായി. ഇന്ത്യയ്ക്കും ദക്ഷിണാഫ്രിക്കയും പോയിന്റ് ടേബിളിൽ ആദ്യ രണ്ടു സ്ഥാനങ്ങൾ സ്വന്തമാക്കിയതോടെയാണ് സിംബാവയ്‌ക്കെതിരെ തോറ്റ പാക്കിസ്ഥാൻ പുറത്തേയ്ക്ക് പോകാൻ ഒരുങ്ങുന്നത്.

Advertisements

ചെറിയ സ്‌കോറിലൊതുങ്ങിയ ഇന്ത്യയുടെ മത്സരം അവസാനം വരെ എത്തിച്ചത് ബൗളർമാർ തന്നെയായിരുന്നു. ട്വന്റി 20 ക്രിക്കറ്റിലെ ചെറിയ സ്‌കോറാണ് മത്സരത്തിൽ പിറന്നത്. അതിവേഗം അടിച്ചെടുക്കാമെന്നു കരുതി മത്സരത്തിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ ഇന്ത്യൻ പേസർമാർ വരിഞ്ഞ് മുറുക്കുകയായിരുന്നു. മില്ലറും, മാക്രവും ചേർന്നാണ് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത്. ആറു റൺ വേണ്ട അവസാന ഓവറിൽ ഒരു വൈഡും, ബൈ ഫോറും ഭുവനേശ്വർ കുമാർ എറിഞ്ഞതോടെയാണ് ദക്ഷിണാഫ്രിക്ക് അനായാസ വിജയം സ്വന്തമാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കു വേണ്ടി പെർത്തിലെ പേസിനു മുന്നിൽ ഇന്ത്യൻ മുൻനിര ബാറ്റർമാർ ബാറ്റു താഴ്ത്തിയപ്പോൾ വീരോചിതം പോരാടിയത് സൂര്യ മാത്രമായിരുന്നു. സൂര്യയുടെ ഒറ്റയാൾ പോരാട്ടത്തിന്റെ മാത്രം മികവിൽ ഇന്ത്യ മികച്ച സ്‌കോർ നേടി. ഇന്ത്യൻ സ്‌കോറിന്റെ പകുതിയും ഒറ്റയ്ക്കടിച്ചെടുത്ത സൂര്യയ്ക്ക് മാത്രമാണ് ഇന്ത്യൻ മാന്യതയുടെ മുഴുവൻ ക്രഡിറ്റും. ക്യാപ്റ്റൻ അടക്കം മുൻനിരക്കാർ മുഴുവൻ വീണ പിച്ചിലാണ് പേസ് ബൗളിംങിനെ അതിലേറെ വന്യതയോടെ കടന്നാക്രമിച്ച് സൂര്യ മുന്നിലെത്തിയത്.

ടോസ് നേടി ബാറ്റിംങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ ആദ്യ ഓവർ തന്നെ മെയ്ഡനായപ്പോൾ തന്നെ പേസിനോടുള്ള ഇന്ത്യൻ പേടി വ്യക്തമായിരുന്നു. നാലാം ഓവറിൽ സ്‌കോർ 23 ൽ നിൽക്കെ രോഹിത് ശർമ്മ വീണപ്പോൾ തന്നെ എത്രത്തോളം ഇന്ത്യ പേസിനെ ഭയക്കുന്നു എന്നു വ്യക്തമായിരുന്നു. അതേ ഓവറിന്റെ അവസാന പന്തിൽ രോഹിത്തിനു പിന്നാലെ രാഹുലും മടങ്ങി. രോഹിത്ത് 15 റണ്ണെടുത്തപ്പോൾ, 14 പന്ത് തുഴഞ്ഞ രാഹുൽ ആകെ നേടിയത് ഒൻപത് റൺ മാത്രമായിരുന്നു.

പിന്നീടുള്ള ഇന്ത്യൻ പ്രതീക്ഷകളെല്ലാം സൂര്യ കോഹ്ലി കൂട്ടുകെട്ടിലായിരുന്നു. കഴിഞ്ഞ കളിയിലെ ഫോം പിൻതുടർന്ന കോഹ്ലി ഒരു തകർപ്പൻ ഷോട്ടിനുള്ള ശ്രമത്തിനിടെ എൻഗിനിയുടെ ബൗളിംങിൽ ബൗണ്ടറി ലൈനിൽ റബാഡയ്ക്ക് ക്യാച്ച് നൽകി പുറത്തായി. ഈ സമയം ഇന്ത്യൻ സ്‌കോർ 41 മാത്രമായിരുന്നു. 11 പന്തിൽ 12 റൺ മാത്രമായിരുന്നു കോഹ്ലിയുടെ ബാറ്റിൽ നിന്ന് പിറന്നത്. പിന്നീട്, ഏഴാം ഓവറിൽ ഹൂഡ കൂടി പുറത്തായതോടെ ഇന്ത്യ വൻ തകർച്ചയെ മുന്നിൽ കണ്ടു.

സ്‌കോൽ 49 ൽ നിൽക്കെ ലക്ഷ്യം പിഴച്ച പാണ്ഡ്യ രണ്ടു റൺ മാത്രം സ്‌കോർ ബോർഡിൽ കൂട്ടിച്ചേർത്ത് മടങ്ങി. ഇന്ത്യൻ സ്‌കോർ 49 ന് അഞ്ച്. പിന്നീട് , സൂര്യയുടെ രക്ഷാപ്രവർത്തനം കണ്ട് ഒരു വശത്ത് കാർത്തിക്ക് നിന്നപ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യ 101 ൽ എത്തി. ഇരുവരും ചേർന്ന് 52 റൺ കൂട്ടിച്ചേർത്തപ്പോൾ ആറു റൺ മാത്രമായിരുന്നു കാർത്തിക്കിന്റെ സമ്പാദ്യം. കാർത്തിക് പോയതിനു പിന്നാലെ ഏഴു റണ്ണുമായി അശ്വിനും മടങ്ങി. എല്ലാ പ്രതീക്ഷകളും ചുമലിലേറ്റി സൂര്യ ആഞ്ഞടിക്കുന്നുണ്ടായിരുന്നു ഒരു വശത്ത്. ഇതിനിടെ തുടർച്ചയായി മൂന്നാം തവണയും ഉയർത്തിയടിച്ച പന്ത് കേശവ് മഹാരാജിന്റെ കയ്യിൽ അവസാനിച്ചതോടെ ടീം സ്‌കോറിന്റെ പകുതിയും കൂട്ടിച്ചേർത്ത സൂര്യയുടെ ഇന്നിംങ്‌സ് അവസാനിച്ചു. സൂര്യ പുറത്താകുമ്പോൾ 127 റൺ മാത്രമാണ് ഇന്ത്യയുടെ ബോർഡിലുണ്ടായിരുന്നത്. നാൽപ്പത് പന്തിൽ നിന്നും മൂന്നു സിക്‌സും ആറു ഫോറും സഹിതം 68 റണ്ണായിരുന്നു സൂര്യയുടെ സമ്പാദ്യം. മൂന്നു റൺ കൂടി കൂട്ടിച്ചേർത്ത് ഷമി റണ്ണൗട്ടായതോടെ കളി ഏതാണ് അവസാനത്തിലേയ്ക്ക് എത്തി. കൂടുതൽ വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യ കളി അവസാനിപ്പിച്ചു.

മറുപടി ബാ്റ്റിംങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കവും തകർച്ചയോടെയായിരുന്നു. മൂന്നു റൺ എടുത്തപ്പോഴേയ്ക്കും രണ്ടു വിക്കറ്റുകൾ ദക്ഷിണാഫ്രിക്കയ്ക്കു നഷ്ടമായിരുന്നു. ഡിക്കോക്കിനെയും, റോസോയെയും വീഴ്ത്തിയ ഇടംകയ്യൻ അർഷർദ്വീപ് ഇന്ത്യയെ ഡ്രൈവിംങ് സീറ്റിൽ എത്തിച്ചു. 24 റൺ വരെ കൂടുതൽ നഷ്ടമില്ലാതെ എത്തിയ ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ച് ക്യാപ്റ്റൻ ബാവുമ്മയെ മുഹമ്മദ് ഷമി വീഴ്ത്തി. പിന്നീട് മില്ലറും, മാക്രവും ചേർന്ന് നടത്തിയ ചെറുത്തു നിൽപ്പ് ഇന്ത്യൻ പ്രതീക്ഷകളെ എല്ലാം തകർക്കാൻ പര്യാപ്തമായിരുന്നു. 41 പന്തിൽ 52 റൺ എടുത്ത മാക്രത്തെ പാണ്ഡ്യയാണ് പുറത്താക്കിയത്. പതിനെട്ടാം ഓവറിൽ സ്റ്റബ്‌സിനെ അശ്വിനും പുറത്താക്കി. അപകടകരമായ പത്തൊൻപതാം ഓവറിൽ ഷമിയ്ക്കു പ്രതിരോധിക്കാനുണ്ടായിരുന്നത് 12 റണ്ണായിരുന്നു. മികച്ച രീതിയിൽ പന്തെറിഞ്ഞ ഷമി ആറു റൺ മാത്രമാണ് വഴങ്ങിയത്. അവസാന ഓവറിൽ വേണ്ട ആറു റൺ നേടാൻ ദക്ഷിണാഫ്രിക്കൻ സംഘത്തിന് മൂന്നു പന്ത് മാത്രമാണ് വേണ്ടി വന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.