മലയാളികളുടെ ഞരമ്പ് രോഗം തീർത്ത് ഇവർ സമ്പാദിക്കുന്നത് കോടികൾ : രശ്മി നായരുടെയും നിളാ നമ്പ്യാരുടെയും അക്കൗണ്ടിൽ എത്തുന്ന പണത്തിൻ്റെ കണക്ക് ഞെട്ടിക്കുന്നത് 

കൊച്ചി: രശ്മി നായരേയും നിള നമ് മ്പ്യാരേയും അറിയാത്ത മലയാളികള്‍ ഇപ്പോള്‍ ചുരുക്കമായിരിക്കും. പ്രത്യേകിച്ചും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍. ഒരു രാഷ്ട്രീയ നേതാവിനോ സിനിമാ താരത്തിനോ ലഭിക്കുന്നതിനേക്കാള്‍ പ്രശസ്തി ഇരുവര്‍ക്കുമുണ്ട്. ലൈംഗിക ദാരിദ്രം അനുഭവിക്കുന്നവര്‍ എന്ന് പൊതുവെ വിശേഷിപ്പിക്കപ്പെടുന്ന മലയാളികളുടെ വൈകാരികത നന്നായി ചൂഷണം ചെയ്ത് ലക്ഷങ്ങള്‍ സമ്പാദിക്കുന്നവരാണ് ഇരുവരും. ബിടെക് ബിരുദധാരിയായ രശ്മി നായര്‍ വളരെ ആസൂത്രിതമായാണ് മലയാളികള്‍ക്കിടയില്‍ പേരുണ്ടാക്കിയതും പിന്നീട് അതുപയോഗിച്ച്‌ ഗ്ലാമറസ് മേഖലയിലേക്ക് കടക്കുന്നതും. ചുംബന സമരത്തിന്റെ സംഘാടകര്‍ എന്ന നിലയിലായിരുന്നു രശ്മിയും ഭര്‍ത്താവ് രാഹുല്‍ പശുപാലനും ആദ്യം ക്യാമറകള്‍ക്ക് മുന്നിലെത്തിയത്. മാസങ്ങള്‍ക്കുശേഷം രശ്മിയെ വേശ്യാവൃത്തിയുടെ പേരിലും ബാലലൈംഗികതയുടെ പേരിലും അറസ്റ്റ് ചെയ്തത് ഏറെ വാര്‍ത്താപ്രാധാന്യം നേടി.

Advertisements

ലക്ഷങ്ങൾ ഒരു രാത്രിയ്ക്ക് കൈപ്പറ്റുന്നു എന്ന് അറിയപ്പെട്ടിരുന്ന രശ്മിയെ ഭര്‍ത്താവ് രാഹുല്‍ തന്നെയാണ് ഈ മേഖലയിലെത്തിച്ചത് എന്നതുള്‍പ്പെടെ പല കഥകളും അന്ന് മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. എന്നാല്‍, ആ കേസില്‍ കാര്യമായ തെളിവുകള്‍ ലഭിച്ചില്ല. കേസ് വിചാരണയും മറ്റും പിന്നീട് മന്ദഗതിയിലായി. വേശ്യാവൃത്തിക്ക് അറസ്റ്റിലായി പുറത്തിറങ്ങിയശേഷമാണ് രശ്മി ഇറോട്ടിക് കണ്ടന്റില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയതെന്നുകാണാം. ന്യൂഡ് മോഡലിങ്ങില്‍ തിളങ്ങിയ രശ്മി സോഷ്യല്‍ മീഡിയയില്‍ നല്ലൊരു ഫോളോവേഴ്‌സിനെ നേടിയെടുത്തിട്ടുണ്ട്. ഇതിലൂടെ മാത്രം ലക്ഷങ്ങളുടെ വരുമാനം അവര്‍ നേടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. രശ്മിയുടേതായ ഇറോട്ടിക് വീഡിയോകളും ഇപ്പോള്‍ പുറത്തിറക്കുന്നുണ്ട്. ഭര്‍ത്താവ് രാഹുല്‍ രശ്മിക്ക് പൂര്‍ണ പിന്തുണയുമായി ഒപ്പം നില്‍ക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അടുത്തകാലത്ത് പ്രശസ്തിയിലേക്ക് ഉയര്‍ന്നുവന്ന മോഡലാണ് നിള നമ്ബ്യാര്‍. രശ്മി നായരേക്കാള്‍ അതിവേഗം യുവാക്കളുടെ പ്രിയം പിടിച്ചുപറ്റാന്‍ അവര്‍ക്ക് സാധിച്ചെന്ന് സോഷ്യല്‍ മീഡിയ പേജുകള്‍ പരിശോധിച്ചാല്‍ അറിയാം. ആസിയ പിന്നീട് ഹിന്ദു മതത്തിലേക്ക് മാറുകയും ഒരു ബ്രാന്‍ഡിങ് എന്ന നിലയില്‍ നിള നമ്ബ്യാര്‍ എന്ന പേര് സ്വീകരിക്കുകയുമായിരുന്നു. പേരിനൊപ്പം നമ്ബ്യാര്‍ എന്ന ജാതിപ്പേര് സ്വീകരിച്ചത് വലിയ വിവാദത്തിനിടയാക്കിയതോടെ അവര്‍ കൂടുതല്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നു. മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്ബ്യാര്‍ ഉള്‍പ്പെടെയുള്ളവര്‍ ജാതിപ്പേരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അശ്ലീല മോഡല്‍ ഇത്തരമൊരു പേര് സ്വീകരിച്ചതില്‍ സംഘപരിവാരുകാരും പ്രതിഷേധമുയര്‍ത്തുന്നുണ്ട്.

സിനിമാ സ്വപ്‌നവുമായെത്തി പിന്നീട് ന്യൂഡ് മോഡലിങ്ങിലേക്ക് തിരിയുകയായിരുന്നു നിള. അവരുടെ ചിത്രങ്ങളും വീഡിയോകളും അതിവേഗം പ്രചരിച്ചു. രശ്മി നായരെ പോലെ ഭര്‍ത്താവ് തന്നെയാണ് നിളയെ പിന്തുണയ്ക്കുന്നത്. കുട്ടികളും കുടുംബവുമൊക്കെയുണ്ടെങ്കിലും ഇതൊരു പ്രൊഫഷന്‍ മാത്രമാണെന്നും അതിലൂടെ താന്‍ സമ്ബാദിക്കുന്നുണ്ടെന്നുമാണ് അവരുടെ നിലപാട്. ടീഷര്‍ട്ടും ഷോര്‍ട്ട്സും ധരിച്ചുള്ള ഫോട്ടോഷൂട്ട് നടത്തിയതിന്റെ പേരില്‍ മുസ്ലീം കമ്യൂണിറ്റിയില്‍ നിന്നും പുറത്താക്കിയ ശേഷം ഗ്ലാമറസ് മേഖലയില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുകയായിരുന്നു. ഈ രംഗത്ത് തുടരാനാണ് അവരുടെ തീരുമാനം. വിവാദത്തിലൂടെ പ്രശസ്തി നേടിയതോടെ മോഡലിങ്ങിന് പുറമെ സിനിമയിലേക്കും അവസരം ലഭിക്കുമെന്നാണ് നിളയുടെ പ്രതീക്ഷ.

Hot Topics

Related Articles