ഇടുക്കി: മൂന്നാർ ചിത്തിരപുരത്ത് റിസോർട്ടിന്റെ ആറാം നിലയില്‍ നിന്ന് വീണ് ഒൻപതു വയസ്സുകാരൻ മരിച്ചു. മൂന്നാർ ടി കാസ്റ്റില്‍ റിസോർട്ടിലാണ് അപകടം നടന്നത്. മധ്യപ്രദേശ് സ്വദേശി ഒൻപത് വയസുകാരനായ പ്രഭാ ദയാലാണ് മരിച്ചത്.
Advertisements
ഇന്നലെ പുലർച്ചെയാണ് അപകടം നടന്നത്. റിസോർട്ടിലെ മുറിയിലെ സ്ലൈഡിങ് ജനല്‍ വഴി കുട്ടി താഴേക്ക് വീണുവെന്നാണ് വിവരം. സംഭവത്തില്‍ ഇടുക്കി വെള്ളത്തൂവല്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.