ഒമ്പത് വയസുകാരി കോമയിലായ സംഭവം; നഷ്ടപരിഹാരം ലഭിക്കാത്തത് നീതികരിക്കാനാകില്ലെന്ന് കോടതി

കോഴിക്കോട്: വടകരയിലെ വാഹനാപകടത്തില്‍ 9 വയസ്സുകാരി കോമയിലായ സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. സംഭവത്തില്‍ നഷ്ടപരിഹാരം ലഭിക്കാത്തത് നീതികരിക്കാനാകാത്തതെന്ന് കോടതി പറഞ്ഞു. ആവശ്യമായ ചികിത്സാ സഹായം നല്‍കാനും നിർദ്ദേശം നല്‍കി.

Advertisements

കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനടക്കമാണ് നിർദേശം നല്‍കിയിരിക്കുന്നത്. നഷ്ടപരിഹാരത്തിനായുള്ള സഹായങ്ങള്‍ കേരളാ സ്റ്റേറ്റ് ലീഗല്‍ അതോറിറ്റി (കെല്‍സ) യും നല്‍കണം. സബ് കളക്ടറെയും കോടതി കേസില്‍ സ്വമേധയാ കക്ഷി ചേർത്തിട്ടുണ്ട്. കേസ് ഹൈക്കോടതി ചൊവ്വാഴ്‌ച്ച വീണ്ടും പരിഗണിക്കും. നേരത്തെ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ജസ്റ്റിസുമാരായ അനില്‍, കെ നരേന്ദ്രൻ, പി.ജി അജിത്ത് കുമാർ എന്നിവരാണ് കേസെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുട്ടിയെ ഇടിച്ചിട്ട കാർ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഫെബ്രുവരി 17 നായിരുന്നു സംഭവം. ചെറാട് റോഡ് മുറിച്ചുകടക്കുന്നതിനിടെ പെണ്‍കുട്ടിയെയും മുത്തശ്ശിയേയും കാർ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. മുത്തശ്ശി സംഭവസ്ഥലത്തുവച്ച്‌ തന്നെ മരിച്ചു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആറുമാസത്തോളമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോമയിലാണ്.

Hot Topics

Related Articles