കലോത്സവ ആവേശത്തോടെ ക്രൈസ്റ്റ് നഗർ നിനോ ഗാല കിഡ്സ് ആൻഡ് ഫുഡ് ഫെസ്റ്റ്

തിരുവനന്തപുരം : കലോത്സവ ആവേശത്തോടെ കാട്ടാക്കട മാറനല്ലൂർ ക്രൈസ്റ്റ് നഗർ പബ്ലിക്ക് സ്കൂളിൽ
തിരുവനന്തപുരം സൗത്ത് സോൺ സഹോദയ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നിനോ ഗാല കിഡ്സ് ആൻഡ് ഫുഡ് ഫെസ്റ്റ് 2022-23 നടന്നു.രാവിലെ സ്കൂൾ വേദിയിൽ സംഘടിപ്പിച്ച യോഗത്തിൽ ഫ്ലവേഴ്സ് സിംഗർ റണ്ണറപ്പായ ആൻ ബെൻസൺ നിനോ ഗാല ഉദ്ഘാടനം നിർവഹിച്ചു.

Advertisements

കെ ജി മുതൽ രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ വിവിധ കലാപ്രകടനങ്ങൾ അരങ്ങേറി. 64 സ്കൂളുകളിൽ നിന്നായി 2500 അധികം വിദ്യാർത്ഥികൾ പങ്കെടുത്ത നിനോ ഗാല കലോത്സവ അന്തരീക്ഷത്തിൽ ആയിരുന്നു. പരിപാടിയോടുബന്ധിച്ച് സംഘടിപ്പിച്ച ഭക്ഷ്യമേളയും പുസ്തകമേളയും രക്ഷകർത്താക്കളും വിവിധ സ്കൂൾ പ്രതിനിധികളായി എത്തിയ അധ്യാപകർക്കും പുതു അനുഭവമായി.മത്സര ശേഷം പങ്കെടുത്ത മുഴുവൻ മത്സരാർത്ഥികൾക്കും മെഡലും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചടങ്ങിൽ സൗത്ത് സോൺ സഹോദയ കോംപ്ലക്സിന്റെ പ്രസിഡൻറ് റവറന്റ് ഫാദർ ബിനോ പട്ടർകളം സിഎംഐ അധ്യക്ഷൻ ആയ ചടങ്ങിൽ വൈസ് പ്രസിഡൻറ് ഷഹന രഞ്ജിത്ത്, പ്രോഗ്രാം കൺവീനർ ,റവ ഫാദർ ജോഷി മാത്യൂ സിഎംഐ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Hot Topics

Related Articles