കൊച്ചി: ആദ്യ ചിത്രം മുതൽ പുതുമുഖങ്ങൾക്ക് നല്ല രീതിയിൽ പ്രോൽസാഹനം നൽകുന്ന സംവിധായകനാണ് ബെന്നി ആശംസ തന്റെ ഏറ്റവും പുതിയ ചിത്രമായ നിപ യിലും പുതുമുഖങ്ങൾക്ക് അവസരം നൽകിയിട്ടുണ്ട്.
കേരളത്തിലെ ഏതു മദ്യഷാപ്പിന്റെ മുൻപിലും ഒരാൾ ഉണ്ടാകും മദ്യം വാങ്ങി സഹായിക്കുക ആ ഇനത്തിൽ കിട്ടുന്ന മുപ്പതോ നാൽപ്പതോ കുട്ടി വച്ച് അവർക്ക് ആവശ്യമുള്ള മദ്യം വാങ്ങുക, ഇല്ലെങ്കിൽ വാങ്ങി കൊടുത്ത മദ്യത്തിൽ നിന്നും ഒരു പെഗ്ഗ് യാചിച്ചു വാങ്ങുക.
അത്തരം ഒരു കഥാപാത്രമാണ് നിപ്പയിലെ രാഘവൻ.
ഡോ.പരമേശ്വരക്കുറുപ്പ് എന്ന കോട്ടയം സ്വദേശിയാണ് രാഘവനായി വേഷമിട്ടിരിക്കുന്നത് സാക്ഷാൽ ലീഢർ കരുണാകരന്റെ ഇഷ്ടക്കാരനായ രാഘവന്റെ അധ:പതനത്തിന്റെ കഥ കുടിനിപ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരള രാഷ്ട്രീയത്തിലെ പ്രധാനിയായിരുന്ന ഒരു ക്രിസ്ത്യൻ മന്ത്രിയുടെ സഹോദരിയുമായി പ്രണയത്തിലായിരുന്ന രാഘവൻ, അവരെ വിവാഹ കഴിക്കുന്ന ദിവസം സ്വപ്നം കണ്ടിരുന്നു. സഹോദരന്റെ ആശീർവാദത്തോടെ വിവാഹ ദിവസം കുറിച്ചിരുന്ന രാഘവന് പക്ഷെ ഒരു അടുക്കളക്കാരിയെ കെട്ടേണ്ടി വന്ന കഥ.
പുതുമുഖമാണെങ്കിലും രാഘവനെ ഡോക്ടർ ഗംഭീരമാക്കിയിട്ടുണ്ട്. മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടാകും ഡോ.പരമേശ്വരക്കുറുപ്പ്
നിപ്പയുടെ പ്രീമിക്‌സിംഗ് ചിത്രാജ്ഞലിയിൽ പുരോഗമിക്കുന്നു.