നിപയിൽ യഥാർത്ഥ പത്ര പ്രവർത്തകനെ അവതരിപ്പിക്കാൻ കാരണം ; ബെന്നി ആശംസ തുറന്നു പറയുന്നു

കൊച്ചി : നിപ എന്ന സിനിമയില്‍  യഥാര്‍ത്ഥ പത്രപ്രവര്‍ത്തകനെ അതേ പേരില്‍ തന്നെ അവതരിപ്പിക്കാനുള്ള കാരണം സംവിധായകന്‍ ബെന്നി ആശംസ ആദ്യമായി തുറന്നു പറയുന്നു. മെട്രൊ വാര്‍ത്ത ദിനപത്രത്തിന്റെ കോഴിക്കോട് ലേഖകന്‍ ദീപു മറ്റപ്പള്ളിയുടെ പേരാണ് കഥാപാത്രത്തിന്. സംവിധായകന്‍ ലാല്‍ ജോസ് ആണ് സിനിമയില്‍ ഈ വേഷം ചെയ്യുന്നത്.

Advertisements

സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ രോഗവുമായി ബന്ധപ്പെട്ട കഥയാണോ
നിപ എന്ന പേരിനകത്ത് ഒരു രഹസ്യമുണ്ട്. അതാണ് ആ സിനിമയുടെ പ്രത്യേകത. ഒരു സ്ഥലപ്പേര് ഇംഗ്ലീഷില്‍ എഴുതിയിട്ട് മലയാളത്തില്‍ വായിച്ചാല്‍ എങ്ങനെയുണ്ടാവും എന്നതാണ് അത്. സിനിമയുടെ സസ്‌പെന്‍സ് ആയതു കൊണ്ട് ആ കാര്യം പറയുന്നില്ല.സിനിമ എന്നത് കലയും കച്ചവടവുമാണ്. ഒരു പ്രോഡക്ട് ഉണ്ടാക്കിയാല്‍ ജനങ്ങളിലെത്തിക്കാന്‍ മാന്യമായ എന്തു ബിസിനസ്സ് തന്ത്രവും സ്വീകരിക്കാം. ഈ പേര് ആ ബിസിനസ്സ് തന്ത്രത്തിന്റെ ഭാഗമാണ്. ഇതിന് വൈറസ്സുമായി ഒരു ബന്ധവുമില്ല. എന്നാല്‍ ടൈറ്റില്‍ ഡിസൈന്‍ കണ്ടാല്‍ അങ്ങനെ തോന്നും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പത്രപ്രവര്‍ത്തകന്റെ കഥാപാത്രം ഒറിജിനല്‍ പേരിലാണല്ലോ
ദീപു മറ്റപ്പള്ളി എന്ന യാഥാര്‍ത്ഥ കോട്ടയം സ്വദേശിയായ ഒരു മാധ്യമ പ്രവര്‍ത്തകന്റെ പേരു തന്നെ ഉപയോഗിച്ചതിന് സംവിധായകന്‍ എന്ന നിലയില്‍ എന്റെ ചില കാഴ്ച്ചപ്പാടുകളാണ്. ഇത് ഞാന്‍ ദീപു മറ്റപ്പള്ളിയോടു പോലും പറഞ്ഞിരുന്നില്ല. ഒരു ശില്പം വാര്‍ത്തെടുക്കുമ്പോള്‍ ശില്പി മോള്‍ഡ് ഉണ്ടാക്കുന്ന പോലെ ഞാനും ഒരു രൂപം സ്വീകരിച്ചു എന്നു മാത്രം.ദീപു മറ്റപ്പള്ളിയെ ഞാന്‍ കോട്ടയം പ്രസ്സ് ക്ലബ്ബില്‍ വന്ന കാലത്ത് പരിചയപ്പെട്ടതാണ്. അയാളുടെ റിപ്പോര്‍ട്ടുകള്‍ എന്നെ വളരെ ആകര്‍ഷിച്ചിരുന്നു. ഒരു ഖണ്ഡിക വായിച്ചാല്‍ തുടര്‍ന്നും വായിക്കാന്‍ തോന്നുന്ന ഒരു ശൈലിയായിരുന്നു എഴുത്തില്‍.

ചില വാര്‍ത്തകള്‍ പത്രത്തില്‍ വായിച്ചാല്‍ ദഹിക്കുന്നില്ല , അല്ലെങ്കില്‍ കടിച്ചിറക്കി വായിക്കേണ്ടി വരുന്ന അവസ്ഥ. എന്നാല്‍ ദീപു മറ്റപ്പള്ളി വായനക്കാരെ വിഷയത്തിലേക്ക് കൈപിടിച്ചു നടത്തുന്നതു പോലെയാണ് തോന്നിയിട്ടുള്ളത്. അങ്ങനെ ഒരു പത്രപ്രവര്‍ത്തകനെ കഥാപാത്രമാക്കി മാറ്റിയപ്പോള്‍ ലാല്‍ ജോസിന്റെ ശബ്ദവും ശരീര ഘടനയും ഇതിനോടു ചേര്‍ന്നു നില്‍ക്കുന്നതായി തോന്നി. മാത്രമല്ല ദീപു മറ്റപ്പള്ളിയുടെ സംസാരത്തിലും ഒരു ലാല്‍ ജോസിസം ഉണ്ടെന്നു മനസ്സിലായി. അതുകൊണ്ടാണ് ലാല്‍ ജോസിനെ സങ്കല്പിച്ചപ്പോള്‍ പേര് ദീപു മറ്റപ്പള്ളി എന്നു തന്നെ മതി എന്ന് തീരുമാനിച്ചത്.

കേരളത്തിലെ ഭൂരിഭാഗം മാധ്യമ പ്രവര്‍ത്തകരും എല്ലാ ദിവസും ജോലിത്തിരക്കിലെ ടെന്‍ഷന്‍ കാരണം വൈകിട്ട് രണ്ടടിക്കുന്നവരാണ്. ഞാനും ദീപു മറ്റപ്പള്ളിയും ഒന്നിച്ചിരുന്നു മദ്യപിക്കുന്നവരായിരുന്നു. അതുകൊണ്ട് എന്റെ കഥാപാത്രത്തിലേക്ക് സത്യ സന്ധനായ ഒരു മാധ്യമ പ്രവര്‍ത്തകനെ മോള്‍ഡ് ആയിട്ട് സ്വീകരിച്ചു.

എന്തുകൊണ്ട് ലാല്‍ ജോസ്
ലാല്‍ ജോസിലേക്ക് ഈ ക്യാരക്ടറിനെ സന്നിവേശിപ്പിച്ചതിനും കാരണമുണ്ട്. സിനിമക്കാരനാവും മുമ്പ് ലാല്‍ ജോസ് കുറച്ചു കാലം പാലക്കാട്ട് ഒരു പ്രദേശിക പത്ര ലേഖകനായിരുന്നിട്ടുണ്ട്. അന്ന് ലാല്‍ ജോസ് എന്ന ബൈലൈന്‍ പ്രമുഖ പത്രത്തില്‍ അച്ചടിച്ചു വന്നിട്ടുമുണ്ട്. ഇവിടെ മറ്റൊരു യാദൃച്ശികത, അതേ പത്രത്തില്‍ ദീപു മറ്റപ്പള്ളിയും ലേഖകനായിരുന്നിട്ടുണ്ട് എന്നതാണ്.

ലാല്‍ ജോസ് എങ്ങനെയാണ് പ്രതികരിച്ചത്
ലാല്‍ ജോസിനോട് ഈ ക്യാരക്ടറിനെക്കുറിച്ച് പറയാന്‍ കാരണം, മുമ്പ് ഞാന്‍ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആയിരുന്ന കാലത്ത് ലാല്‍ ജോസ് സഹസംവിധായകനായിരുന്നു. അന്നേ എനിക്കു തോന്നിയിരുന്നു ലാല്‍ ജോസില്‍ ഒരു നല്ല അഭിനേതാവ് ഉണ്ടെന്ന്. ദിലീപും ഇതേ സമയം സംവിധാന സഹായിയായി കൂടിയതാണ്. പക്ഷേ ദിലീപിന് അഭിനയ മോഹമായിരുന്നു മുഖ്യം. ലാല്‍ ജോസിനോട് പറഞ്ഞപ്പോള്‍ തന്നെ അദ്ദേഹം വളരെ സന്തോഷത്തോടെ സമ്മതിക്കുകയായിരുന്നു.

കോട്ടയത്തെ ഒരു ഹോട്ടല്‍ മുറിയില്‍ വന്ന് താമസിച്ച് കഥാപാത്രത്തെക്കുറിച്ച് മുഴുവന്‍ കേട്ടു. ഇതിലെ പത്രപ്രവര്‍ത്തകന്‍ കീറിയ ബനിയനൊക്കെ ധരിച്ചിട്ടാണ്.  ദാരിദ്ര്യവും അതേ സമയം തീക്ഷ്ണമായ ജേര്‍ണലിസ്റ്റിക് സെന്‍സ് വച്ചുപുലര്‍ത്തുന്ന ക്യാരക്ടറാണ്. കൊവിഡ് വന്ന ശേഷം പല മാധ്യമ പ്രവര്‍ത്തകരും നിലനില്പിനു വേണ്ടി പൊരുതേണ്ടിവരുന്നതായി ഞാന്‍ ചിത്രീകരിക്കുന്നുണ്ട്.ഈ സിനിമയുടെ പ്രത്യേകത നാലു പേര്‍ പറയുന്ന നാലു കഥകളാണ്. എന്നാല്‍ നാലു കഥകളും ഒരു ബിന്ദുവിലേക്ക് എത്തിച്ചേരുന്നു. അതുകൊണ്ടു തന്നെ നായകനു തുല്യം പ്രാധാന്യമുണ്ട് ലാല്‍ ജോസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിനും. വൈകിട്ട് രണ്ടെണ്ണമടിക്കുകയും എക്‌സ്‌ക്ലൂസീവ് ചെയ്യണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകന്‍.

ലാല്‍ ജോസ് അഭിനയിച്ചപ്പോള്‍ സംവിധായകന്‍ എന്ന പ്രശ്‌നം ഉണ്ടായിരുന്നോ
ലാല്‍ ജോസ് മലയാള സിനിമയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംവിധായകനാണ്. ഞാന്‍ ഈ കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഉള്ളില്‍ സമാനമായ ഒരു പത്രപ്രവര്‍ത്തകന്‍ ഉണ്ടായിരുന്നു എന്നതാണ് വാസ്തവം. പോലീസ് ഉദ്യോഗസ്ഥനെ ചീത്തവിളിക്കുന്നതായ ചില സീനുകളും ഉണ്ട്. കഥാപാത്രം ഉദ്ദേശിക്കുന്ന തരത്തിലുള്ള ഔട്ട് കിട്ടി എന്നതാണ് ഇതിലെ വിജയം.

നിര്‍മാണ കമ്പനിയുടെ പേരിലും ഒരു പ്രത്യേകത
ഹിമുക്രി എന്ന ബാനറിനു തന്നെ പ്രത്യേകതയുണ്ട്. ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണവും സ്‌ക്രിപ്റ്റും ബെന്നി ആശംസ എന്ന ഞാന്‍ തന്നെ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.