ഇരിങ്ങാലക്കുട: കല്ലേറ്റുംകരയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷനില്‍ (നിപ്മര്‍) വനിതകള്‍ക്കായി ബാത്തിക് ആന്‍ഡ് മ്യൂറല്‍ ഡിസൈനിങ്ങില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. 15 ദിവസം നീണ്ടുനിന്ന പരിശീലന പരിപാടിയില്‍ 37 പേര് പങ്കെടുത്തു. സംരംഭകത്വ വികസന മേഖലയില്‍ പദ്ധതികളും പരിശീലനങ്ങളും ആവിഷ്കരിച്ച് നടപ്പാക്കുന്ന ഓണ്‍ട്രപ്രിണര്‍ഷിപ്പ് ഡെവലപ്മെന്റ് സൊസൈറ്റിയുടെ (ഇഡിഎസ്) ആഭിമുഖ്യത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
മ്യൂറല്‍ ഡിസൈനിങ്ങില്‍ താല്പര്യമുള്ള വനിതകള്‍ക്ക് അതുമായി ബന്ധപ്പെട്ട് സംരംഭം ആരംഭിക്കുന്നതിനുള്ള പരിശീലനമാണ് പരിപാടിയില്‍ നല്‍കിയത്. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
നിപ്മറില്‍ വനിതകള്‍ക്കായി ബാത്തിക ആന്‍ഡ് മ്യൂറല്‍ ഡിസൈന്‍ പരിശീലനം നടന്നു
Advertisements