കോഴിക്കോട്: MIND ( മൊബൈലിറ്റി ഇന്‍ ഡിസ്ട്രോഫി ) ട്രസ്റ്റിന്റെ സ്വപ്ന പദ്ധതിയായ ഒരിടത്തിനു ചിറകുനല്കുവാന് കടലാസ് സ്റ്റോറീസും കേരള ആര്‍ട്ടിസ്റ്റും ഒന്നിക്കുന്ന ‘നിറക്കൂട്ട് ‘ പരിപാടിക്കായി കോഴിക്കോട് ഒരുങ്ങി. സ്പൈനല്‍ മസ്ക്കുലര്‍ അട്രോഫി & മസ്ക്കുലര്‍ ഡിസ്ട്രോഫി ബാധിതരുടെ പുനരധിവാസം വിദ്യാഭ്യാസം, റിസേര്‍ച്ച് എന്നിവയ്ക്ക് വേണ്ടി നടപ്പിലാക്കുന്ന ‘വേണം ഒരിടം’ പദ്ധതി ജനഹൃദയങ്ങളിലേക്ക് ‘നിറക്കൂട്ട്’ എന്ന പരിപാടിയിലൂടെ എത്തിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് സംഘടിപ്പിക്കുന്നത്
MIND (Mobility IN dystrophy) ട്രസ്റ്റ് 2017 മെയ് 1 ല്‍ രൂപം കൊണ്ടതും നിലവില്‍ കേരളത്തില്‍ 600 ല്‍ അധികം MD (mascular dystrophy) & SMA (Spinal muscular astrophys) ബാധിതര്‍ അംഗങ്ങളായ സംഘടനയുമാണ് . ജനിതക വൈകല്യമായ ഈ രോഗാവസ്ഥ തുടക്കത്തില്‍ ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തു മാത്രം കണ്ടു വരികയും പിന്നീട് മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ച് ചലനശേഷി നഷ്ടമാകുകയും ചെയ്യുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും മുന്പ്പന്തിയില് നില്ക്കുന്ന കോഴിക്കോട്ടുകാര്‍ ഒരിടം പദ്ധതി ഏറ്റെടുക്കുമെന്ന വിശ്വാസത്തോട് കൂടിയാണ് നവംബര്‍ 28 ഉച്ചയ്ക്ക് 2 മണിമുതല്‍ കോഴിക്കോട് കള്‍ച്ചറല്‍ ബീച്ചില്‍ ‘നിറക്കൂട്ട് ‘ സംഘടിപ്പിക്കുന്നത്.