കൂരോപ്പട: ജില്ലയിലെ ജനകീയ ഹോട്ടലുകളെ സംരക്ഷിപ്പിക്കുന്നതിന് കർമ്മ പദ്ധതി ആവിഷ്ക്കരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മലാ ജിമ്മി പറഞ്ഞു. കൂരോപ്പട ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നവീകരിച്ച ജനകീയ ഹോട്ടലിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു നിർമ്മലാ ജിമ്മി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീല ചെറിയാൻ അധ്യക്ഷത വഹിച്ചു.
സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി.എൻ ഗിരീഷ്കുമാർ, രാധാ വി നായർ , വിവിധ രാഷ്ട്രീയകക്ഷി
നേതാക്കന്മാരായ സാബു സി കുര്യൻ, എ.എം ഏബ്രഹാം, അരുൺകുമാർ,
ഫിലിപ്പ് തകിടിയേൽ, ജോസ് മണിക്കൊമ്പിൽ, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ഗോപി ഉല്ലാസ്, റ്റി.എം ജോർജ്, ഷീലാ മാത്യൂ, രാജമ്മ ആഡ്രൂസ്, അനിൽ കൂരോപ്പട, ദീപ്തി ദിലീപ്, കുഞ്ഞൂഞ്ഞമ്മ കുര്യൻ, റ്റി.ജി മോഹനൻ, സോജി ജോസഫ്, രാജി നിതീഷ് മോൻ, പഞ്ചായത്ത് സെക്രട്ടറി സോണിയാ. പി മാത്യൂ, അസി.സെക്രട്ടറി ഫെൻ അലക്സ്, സീനിയർ ക്ലാർക്ക് ആനന്ദ് കുമാർ, സി.ഡി.എസ് ചെയർപേഴ്സൺ അന്നമ്മ ഉലഹന്നാൻ എന്നിവർ പ്രസംഗിച്ചു. ജനകീയ ഹോട്ടലിൽ നിന്ന്
പ്രദേശവാസികൾക്ക് 20 രൂപ നിരക്കിൽ ഉച്ചഭക്ഷണവും മിതമായ നിരക്കിൽ മറ്റു ഭക്ഷണ വിഭവങ്ങളും വിതരണം ചെയ്യും. പഞ്ചായത്തിലെ ഒന്നാം വാർഡിലെ കുടുംബശ്രീ യൂണിറ്റിലെ 5 വനിതകളാണ് ജനകീയ ഹോട്ടലിൻ്റെ പ്രവർത്തനം ഏറ്റെടുത്തിരിക്കുന്നത്. ജനകീയാസൂത്രണ പദ്ധതി പ്രകാരം പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നവീകരിച്ചത്.