മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ് നായകായ ഹാര്‍ദ്ദിക് പാണ്ഡ്യയെയും സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യയെയും കണ്ടെത്തിയ കഥ പറഞ്ഞ് മുംബൈ ഇന്ത്യൻസ് ടീം ഉടമ നിത അംബാനി. പുതിയ പ്രതിഭകളെ കണ്ടെത്താനും അവരെ വളര്‍ത്തിയെടുക്കാനും മുംബൈ ഇന്ത്യൻസ് എക്കാലത്തും പുറത്തെടുക്കുന്ന മികവിനെക്കുറിച്ച് പറയുമ്പോഴായിരുന്നു ഹാര്‍ദ്ദിക്കിനെയും ക്രുനാലിനെയും കണ്ടെത്തിയ കഥ പറഞ്ഞത്.
പുതിയ പ്രതിഭകളെ കണ്ടെത്താനും അവരെ ഐപിഎല്‍ ടീമിലെടുക്കാനുമായി താനും തന്‍റെ ടീമും രഞ്ജി ട്രോഫിയിലെ ഒരു മത്സരം പോലും വിടാതെ കാണാറുണ്ടെന്ന് നിത അംബാനി പറഞ്ഞു. അങ്ങനെ ഒരിക്കല്‍ തന്‍റെ ടീമിലുള്ളവരാണ് രണ്ട് മെലിഞ്ഞു നീണ്ട പയ്യന്‍മാരെ എനിക്ക് മുമ്പില്‍ കൊണ്ടുവന്നത്. പണമില്ലാത്തതിനാല്‍ മൂന്ന് വര്‍ഷമായി മാഗി മാത്രം കഴിച്ചായിരുന്നു അവരുടെ ജീവിതതമെന്ന് അവരെന്നോട് പറഞ്ഞു. എന്നാല്‍ അവരോട് കൂടുതല്‍ സംസാരിച്ചപ്പോള്‍ അവരുടെ കണ്ണുകളില്‍ കളിയോടുള്ള അടങ്ങാത്ത അഭിനിവേശവും വിജയിക്കാനുള്ള ത്വരയും ഞാന്‍ കണ്ടു. അങ്ങനെയാണ് അവരെ മുംബൈ ടീമിലെടുക്കാന്‍ ഞാന്‍ തീരുമാനിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഐപിഎല്ലില്‍ എല്ലാ ടീമുകള്‍ക്കും കളിക്കാര്‍ക്കായി നിശ്ചിത തുകയെ ചെലവഴിക്കാനാകു. അതുകൊണ്ട് തന്നെ ലേലത്തില്‍ അധികം തുക മുടക്കാതെ എങ്ങനെ പ്രതിഭകളെ കണ്ടെത്താമെന്നതാണ് ഞങ്ങളുടെ ആലോചന. ഹാര്‍ദ്ദിക് പാണ്ഡ്യയെ 10 ലക്ഷം രൂപക്കാണ് ഞങ്ങള്‍ അന്ന് ടീമിലെടുത്തത്. ഇന്നവന്‍ മുംബൈയുടെ അഭിമാനമായ നായകനാണെന്നും നിത അംബാനി വ്യക്തമാക്കി.