സിനിമ ഡസ്ക് : ക്വീൻ, ജന ഗണ മന, എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ഡിജോ ജോസ് ആന്റണിയും നിവിൻ പോളിയും ആദ്യമായി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ’മലയാളി ഫ്രം ഇന്ത്യ’ സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. ചിത്രം മെയ് ഒന്നിന് തിയേറ്ററുകളിൽ എത്തും എന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.’മലയാളി ഫ്രം ഇന്ത്യ’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്.നിവിൻ പോളിയെ കൂടാതെ ധ്യാൻ ശ്രീനിവാസനും അനശ്വര രാജനും ചിത്രത്തിൽ പ്രധാന വേഷങ്ങൾ എത്തുന്നുണ്ട്. ഈചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ജനഗണമനയുടെ തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് ആണ്. ചിത്രത്തിന്റേതായിട്ട് പുറത്തിറങ്ങിയ പ്രമോ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ മികച്ച അഭിപ്രായം നേടിയിരുന്നു. തുടർ പരാജയങ്ങൾ നേരിടുന്ന നിവിൻ പോളിയുടെ തിരിച്ചുവരവ് ആയിരിക്കും ചിത്രം എന്നാണ് വിലയിരുത്തൽ. ഒരു കോമഡി എന്റർടൈൻമെന്റ് ചിത്രമായിട്ടായിരിക്കും വരുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമ്മിക്കുന്നത്.