സിനിമ ഡെസ്ക് : ഏറെ ആകാംക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന നിവിൻപോളി ചിത്രമാണ് “മലയാളി ഫ്രം ഇന്ത്യ”. ഇപ്പോഴിതാ സിനിമയുടെ ആദ്യ ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.മാജിക് ഫ്രെയിംസിന്റെ ബാനറില്‍ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ഒരു കംപ്ലീറ്റ് എന്റർടൈനറാണ് ഈ സിനിമ.ജേക്സ് ബിജോയ്യുടെ സംഗീതത്തില്‍ വിനീത് ശ്രീനിവാസനാണ് ഗാനമാലപിച്ചിരിക്കുന്നത്.സൂപ്പർ ഹിറ്റ് ചിത്രം ‘ജനഗണമന’യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘മലയാളി ഫ്രം ഇന്ത്യ’. ‘ജനഗണമന’ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് ‘മലയാളി ഫ്രം ഇന്ത്യ’യുടെയും തിരക്കഥ നിർവ്വഹിക്കുന്നത്. നിവിൻ പോളിക്കൊപ്പം അനശ്വര രാജൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ എത്തുന്നുണ്ട്. ചിത്രം മെയ് ഒന്നിന് തീയറ്ററുകളിൽ റിലീസ് ആകും. തുടർ പരാജയങ്ങളിൽ നിന്ന് നിവിൻപോളയുടെ ശക്തമായ തിരിച്ചുവരുമായിരിക്കും ഈ സിനിമ എന്നാണ് വിലയിരുത്തൽ.