നിവിൻ പോളി നായകനായി പ്രദർശനത്തിന് എത്തിയ ചിത്രമാണ് ‘പടവെട്ട്’. രാഷ്ട്രീയ ഉള്ളടക്കം കൊണ്ട് ശ്രദ്ധേയമായിരുന്ന ചിത്രം നെറ്റ്‍ഫ്ലിക്സിൽ ലഭ്യമാണ് ഇപ്പോൾ. വലിയ തുകയ്‍ക്കാണ് ചിത്രത്തിന്റെ സ്‍ട്രീമിംഗ് റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് വാങ്ങിച്ചതെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇപ്പോഴിതാ ‘പടവെട്ടി’ന് തിയറ്ററിൽ മാത്രമല്ല ഒടിടിയിലും മികച്ച പ്രതികരണങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ‘പടവെട്ടി’ന്റെ കണ്ടന്റിന് നൂറിൽ നൂറ് മാർക്ക് കൊടുക്കണമെന്നാണ് ചിത്രം കണ്ടവർ പറയുന്നത്. കാമ്പുള്ള കണ്ടന്റ് ഇത്ര മികവോടെ സ്‍ക്രീനിൽ അടുത്തിടെ വന്നിട്ടില്ല. സംഗീതവും കാഴ്‍ചക്കാരനിലേക്ക് ചിത്രത്തെ ചേർത്തുനിർത്തുന്ന തരത്തിലുള്ളതാണ്.
ആദ്യ സംവിധാന സംരഭത്തിൽ തന്നെ ലിജു കൃഷ്‍ണ ഗംഭീര മേയ്‍ക്കിംഗാണ് നടത്തിയിരിക്കുന്നത് എന്നൊക്കെയാണ് ഒടിടിയിൽ ചിത്രം കണ്ടവർ അഭിപ്രായപ്പെടുന്നത്. വിക്രം മെഹ്‍റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സണ്ണി വെയ്ൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഹിൽ ശർമ്മ കോ പ്രൊഡ്യൂസറാണ്. ബിബിൻ പോൾ, സുരാജ് കുമാർ, അക്ഷയ് വൽസംഗ്‌ക്കർ. ആശിഷ് മെഹ്റ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ക്രീയേറ്റീവ് പ്രൊഡ്യൂസർ അഭിജിത്ത് ദേബ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘മാലൂർ’ എന്ന ഗ്രാമത്തിലെ കർഷക ജീവിതത്തിൻറെ പല തലങ്ങളിലുള്ള കഥ പറയുന്ന ചിത്രത്തിൽ ‘കോറോത്ത് രവി’ എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിച്ചിരിക്കുന്നത്. നിവിൻ പോളിക്ക് പുറമേ അദിതി ബാലൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം ദീപക് ഡി മേനോൻ ആണ്. എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലി, സംഗീതം ഗോവിന്ദ് വസന്ത, കലാസംവിധാനം സുഭാഷ് കരുൺ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, വരികൾ അൻവർ അലി, മേക്കപ്പ് റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം മഷർ ഹംസ, വിഷ്വൽ ഇഫക്ട്സ് മൈൻഡ്സ്റ്റിൻ സ്റ്റുഡിയോസ് എന്നിവരുമാണ്.