ലൈംഗികാരോപണം: നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്; പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി പോലീസ്

കൊച്ചി : സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ നടൻ നിവിൻ പോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. ആരോപണം അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിൽ, കൃത്യം കൃത്യം നടന്ന സമയത്തോ ദിവസമോ നിവിൻ പോളി അവിടെ ഉണ്ടായിരുന്നില്ല എന്ന് തെളിഞ്ഞതിനാൽ കേസിലെ ആറാം പ്രതിയായ നിവിൻപോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതായി കേസ് അന്വേഷിച്ച ഡിവൈഎസ്പി കോതമംഗലം ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. മറ്റ് പ്രതികൾക്കെതിരായ അന്വേഷണം തുടരും.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നിവിൻ പോളി ഉൾപ്പടെ ആറാളുടെ പേരിലാണ് ഊന്നുകൽ പോലീസ് കേസെടുത്തത്.

Advertisements

ദുബായിയിൽ ജോലി ചെയ്യുന്ന നേര്യമംഗലം സ്വദേശിനിയാണ് പരാതി നൽകിയത്. യുവതിയെ ദുബായിൽ ജോലിക്കുകൊണ്ടുപോയ ശ്രേയ എന്ന യുവതിയാണ് ഒന്നാംപ്രതി. നിവിൻ പോളിയുടെ സുഹൃത്ത് തൃശ്ശൂർ സ്വദേശി സുനിൽ, ബഷീർ, കുട്ടൻ, ബിനു തുടങ്ങിയവരാണ് മറ്റു പ്രതികൾ.പരാതി അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി നിവിൻ പോളി മാധ്യമങ്ങളെ കണ്ടിരുന്നു. മുമ്പ് ഇതുമായി ബന്ധപ്പെട്ട് യുവതി പരാതി നൽകിയിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിൽ പോലീസ് തന്റെ മൊഴിയെടുത്തിരുന്നുവെന്നും നിവിൻ പോളി അന്ന് വെളിപ്പെടുത്തിയിരുന്നു. കഴമ്പില്ലെന്ന് കണ്ടെത്തി അന്ന് കേസ് അവസാനിപ്പിച്ചതാണ്. പരാതിക്കുപിന്നിൽ പണം തട്ടാനുള്ള ശ്രമമാണെന്നാണ് സംശയം. പെൺകുട്ടിയെ തനിക്ക് അറിയില്ല. ഇതിന്റെ പുറകിൽ പ്രവർത്തിച്ചവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.