നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; നയപ്രഖ്യാപനത്തിന്റെ കരട് പുതിയ ഗവർണർ അംഗീകരിച്ചു

തിരുവനന്തപുരം: ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാകും. നയപ്രഖ്യാപനത്തിന്‍റെ കരട് അംഗീകരിച്ച പുതിയ ഗവർണ്ണർ നിലവില്‍ സർക്കാരുമായി ഏറ്റുമുട്ടലിന്‍റെ സൂചന നല്‍കുന്നില്ല. വന നിയമ ഭേദഗതി ബില്‍ ഈ സമ്മേളനത്തില്‍ വരുന്നില്ലെങ്കിലും ഇതടക്കമുള്ള വിവാദ വിഷയങ്ങള്‍ ചർച്ചയാകും. സഭാ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ നയപ്രഖ്യാപന പ്രസംഗമായിരുന്നു കഴിഞ്ഞ തവണ.

Advertisements

സർക്കാരുമായി പൊരിഞ്ഞ പോരിലായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ഒരു മിനുട്ട് 17 സെക്കൻഡില്‍ ചടങ്ങ് തീർത്തു. പുതിയ ഗവർണ്ണർ രാജേന്ദ്ര ആർലേക്ക‌ർ തുടക്കത്തില്‍ അനുനയ ലൈനിലാണ്. നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരട് രാജ്ഭവൻ അംഗീകരിച്ചു. പ്രസംഗിക്കുമെങ്കിലും ആരിഫ് മുഹമ്മദ് ഖാൻ ഉടക്കിട്ട ഉന്നതവിദ്യാഭ്യാസ രംഗത്ത് ആർലേക്കറും വിട്ടുവീഴ്ചക്കില്ല. സെനറ്റ് യോഗങ്ങളിലടക്കം പങ്കെടുക്കാൻ ആലോചിക്കുന്നുണ്ട് ഗവർണ്ണർ. വി സി നിയമനത്തിനുള്ള യുജിസിയുടെ പുതിയ കരടിനെതിരെ ഭരണപക്ഷവും പ്രതിപക്ഷവും കൈകോർത്ത് സഭ സമ്മേളനത്തില്‍ പ്രമേയം പാസ്സാക്കാനിടയുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേന്ദ്രത്തിനെതിരെ ഒരുമിക്കുമെങ്കിലും വിവാദ വിഷയങ്ങളില്‍ ഭരണ പ്രതിപക്ഷ ഏറ്റുമുട്ടല്‍ ഉറപ്പ്.
വനനിയമഭേദഗതി പ്രധാന വിഷയമാകും. ഭേദഗതി ബില്‍ സഭാ സമ്മേളനത്തിലില്ലെങ്കിലും പ്രശ്നം സഭയില്‍ കത്തിപ്പടരും. രാജിവെച്ചെങ്കിലും അൻവറിനെ ചൊല്ലിയും പോര് ഉറപ്പ്. പാലക്കാട് ജയത്തിന്‍റെ ആവേശത്തിലാണ് പ്രതിപക്ഷമെങ്കില്‍ ചേലക്കര നിലനിർത്തിയതിൻറെ ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം. പത്തനംതിട്ട പീഡനം, നവീൻ ബാബുവിന്‍റെ മരണം, പെരിയ ഇരട്ടക്കൊല, മാസപ്പടിയിലെ അടക്കം ചര്‍ച്ചയ്ക്ക് വിഷയങ്ങളേറെയാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.