കോട്ടയം: ഞീഴൂർ ഗ്രാമപഞ്ചായത്തിൽ 2024-25 വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് കെ. പി. ദേവദാസ് അവതരിപ്പിച്ചു. 29,37,76,680 രൂപ വരവും 29,04,95,000 രൂപ ചെലവും 32,81,680 രൂപ മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകലാ ദിലീപ് അധ്യക്ഷത വഹിച്ചു. കൃഷി, ആരോഗ്യം, ടൂറിസം, പശ്ചാത്തല വികസനം എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള ബജറ്റാണ് അവതരിപ്പിച്ചത്. കൃഷി, മൃഗസംരക്ഷണം എന്നീ മേഖലകൾക്കായി 54,14,000 രൂപയും വനിത ശിശു വികസനം, വൃദ്ധജനക്ഷേമം, ആരോഗ്യം, പാർപ്പിടം,വ്യവസായം എന്നീ മേഖലയ്ക്ക് 90,17,0000 രൂപയും റോഡ് വികസനം, തെരുവ് വിളക്ക്, കുടിവെള്ളം, ആസ്തി വികസനം എന്നീ മേഖലകൾക്കായി 98,39,90,00 രൂപയും വകയിരുത്തിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്തംഗങ്ങളായ ലിസി ജീവൻ പുത്തൻകണ്ടത്തിൽ, ലില്ലി മാത്യൂ, പി.ആർ.സുഷമ, ഡി. അശോക് കുമാർ, ജോസ് ജോസഫ്, ബീന ഷിബു, രാഹുൽ രാജ്, ബോബൻ പോൾ, ശ്രീലേഖ മണിലാൽ, തോമസ് പനയ്ക്കൽ,ഷൈനി സ്റ്റീഫൻ, ശരത്ത് ശശി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിജു എം. മാത്യൂസ് തുടങ്ങിയവർ പങ്കെടുത്തു.