മുംബൈ: ഐപിഎല്‍ 18-ാം സീസണില്‍ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ശേഷം ആദ്യ ജയം സ്വന്തമാക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്.കഴിഞ്ഞ ദിവസം നടത്തിയ മത്സരത്തില്‍ എട്ടു വിക്കറ്റിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് മുംബൈ പരാജയപ്പെടുത്തിയത്. ഈ മത്സരത്തിനു പിന്നാലെ ടീമിന്റെ ഉടമകളില്‍ ഒരാളായ നിത അംബാനി, രോഹിത് ശര്‍മയുമായി നടത്തിയ ദൈര്‍ഘ്യമേറിയ ചര്‍ച്ചയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം.
ബാറ്റിങ്ങില്‍ മോശം ഫോമിലുള്ള രോഹിത് ടീമിന് പുറത്താകുമെന്ന അഭ്യൂഹങ്ങളുമുണ്ട്. കൊല്‍ക്കത്തയ്ക്കെതിരേ 12 പന്തില്‍ നിന്ന് 13 റണ്‍സ് മാത്രമായിരുന്നു ഇംപാക്റ്റ് പ്ലെയറായി ഇറങ്ങിയ രോഹിത്തിന്റെ സമ്ബാദ്യം. ആദ്യ മത്സരത്തില്‍ ഡക്കായ രോഹിത്തിന് രണ്ടാം മത്സരത്തില്‍ എട്ടു റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഈ സാഹചര്യത്തിലാണ് രോഹിത്തും നിത അംബാനിയും തമ്മില്‍ നടന്ന ചര്‍ച്ച ശ്രദ്ധ നേടുന്നത്. ഈ ചര്‍ച്ചയും നിലവിലെ രോഹിത്തിന്റെ ഫോമും കൂട്ടിച്ചേര്‍ത്തു വായിച്ചാല്‍ താരത്തിന്റെ ടീമിലെ സ്ഥാനത്തിന് ഇളക്കം തട്ടിയേക്കുമെന്നാണ് ആരാധകര്‍ക്കിടയിലെ സംസാരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായ രോഹിത് ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ താരങ്ങളില്‍ മുന്‍പന്തിയിലാണ്. കഴിഞ്ഞ പത്ത് ഐപിഎല്‍ ഇന്നിങ്സുകളെടുത്താല്‍ വെറും 141 റണ്‍സ് മാത്രമാണ് രോഹിത്തിന്റെ സമ്ബാദ്യം. ഈ 10 മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് താരത്തിന് 20 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാനായത്. കൊല്‍ക്കത്തയ്ക്കെതിരെയും രോഹിത് പരാജയപ്പെട്ടതോടെ രോഹിത് ശര്‍മ എന്ന പേരുകൊണ്ടു മാത്രമാണ് താരം ഇപ്പോഴും ടീമില്‍ തുടരുന്നതെന്ന വിമര്‍ശനവുമാായി മുന്‍ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ മൈക്കല്‍ വോണ്‍ രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ മുംബൈയുടെ നായകസ്ഥാനത്തുനിന്ന് നീക്കിയത് സംബന്ധിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് രോഹിത്. റോളുകള്‍ മാറിവരുമെന്നും എന്നാല്‍ കിരീടം നേടുകയാണ് പ്രധാനമെന്നും രോഹിത് ജിയോഹോട്ട്സ്റ്റാറിനോട് പറഞ്ഞു. ഞാന്‍ സാധാരണയായി മധ്യനിരയിലാണ് ബാറ്റ് ചെയ്യാറുള്ളത്. ഇപ്പോള്‍ ഞാന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുന്നു. ഞാന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു, ഇപ്പോള്‍ അല്ല. ടൂര്‍ണമെന്റ് വിജയിച്ച സഹതാരങ്ങളില്‍ പലരും ഇപ്പോള്‍ പരിശീലകറോളിലാണ്. റോളുകള്‍ മാറുന്നു, ഒരുപാട് കാര്യങ്ങള്‍ മാറുന്നു. പക്ഷേ മാനസികാവസ്ഥ മാറുന്നില്ല. ടീമിന് വേണ്ടി മത്സരങ്ങള്‍ ജയിക്കുകയും ട്രോഫി നേടുകയുമാണ് വേണ്ടത്. അതില്‍ മാറ്റമില്ല. -രോഹിത് പറഞ്ഞു.
ആരും വിശ്വസിക്കാത്ത സാഹചര്യങ്ങളില്‍ കളിയുടെ ഗതി മാറ്റുകയും ട്രോഫി നേടുകയും ചെയ്തിട്ടുള്ള ടീമാണ് മുംബൈ ഇന്ത്യന്‍സ്. മുംബൈ ഇന്ത്യന്‍സിനെ അറിയപ്പെടുന്നത് തന്നെ അങ്ങനെയാണെന്നും രോഹിത് പറഞ്ഞു. കുറേ പരിചയസമ്ബത്തുള്ള താരങ്ങളാണ് ട്രന്റ് ബോള്‍ട്ടും കിവീസ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറും. വില്‍ ജാക്ക്സ്, റീസെ ടോപ്ലി, റയാന്‍ റിക്കിള്‍ട്ടണ്‍ തുടങ്ങിയ താരങ്ങള്‍ ടീമിന് മുതല്‍ക്കൂട്ടാണെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇപ്പോഴും ഇന്ത്യന്‍ ടീമിന്റെ നായകനായി തിളങ്ങുന്ന രോഹിത്തിനെ, മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തുനിന്ന് നീക്കിയത് എന്തിനാണെന്ന് തനിക്കു മനസ്സിലാകുന്നില്ലെന്നും മൈക്കല്‍ വോണ്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സീസണിലാണ് രോഹിത് ശര്‍മയെ നീക്കി ഗുജറാത്ത് ടൈറ്റന്‍സില്‍നിന്ന് സ്വന്തമാക്കിയ ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ നായകനായി അവരോധിച്ചത്.
”രോഹിത് ശര്‍മ മുംബൈയുടെ നായകനാകാത്തത് എന്തുകൊണ്ടാണെന്ന് സത്യം പറഞ്ഞാല്‍ എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. ഇപ്പോഴും ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള മികവ് രോഹിത്തിനുണ്ട്. പിന്നെ എന്തുകൊണ്ടാണ് മുംബൈയെ നയിക്കാന്‍ അവസരം നല്‍കാത്തത്? ഇന്ത്യന്‍ ടീമിന്റെ നായകനെന്ന നിലയില്‍ എത്രയോ മികച്ച പ്രകടനമാണ് രോഹിത്തിന്റേത്. പക്ഷേ, ഇവിടെ അദ്ദേഹത്തെ തഴഞ്ഞിരിക്കുന്നു’ വോണ്‍ പറഞ്ഞു.
”ദേശീയ ടീമിന് കിരീടങ്ങളും തുടര്‍വിജയങ്ങളും സമ്മാനിച്ച് തിളങ്ങിനില്‍ക്കുന്ന ഒരു ക്യാപ്റ്റന്, ഇതുപോലുള്ള ഒരു ലീഗില്‍ തന്റെ ടീമിനെ നയിക്കാനാകില്ലേ? ഈ സീസണിലുടനീളം അദ്ദേഹം ടീമിലുണ്ടാകുമെന്ന് ഓര്‍ക്കണം. കഴിഞ്ഞ വര്‍ഷം മുതല്‍ വന്നിരിക്കുന്ന ഈ മാറ്റം എനിക്ക് ഇപ്പോഴും ഉള്‍ക്കൊനാകുന്നില്ല’ വോണ്‍ പറഞ്ഞു.