കളളനോട്ട് വേട്ട :മുഖ്യപ്രതി ഉള്‍പ്പെടെ 3 പേര്‍ പിടിയില്‍

ആലപ്പുഴ :കായംകുളം നൂറനാട് കളളനോട്ട് വേട്ടയില്‍ മുഖ്യപ്രതി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയിലായി. തിരുവനന്തപുരം സ്വദേശി ഷംനാദ്, ഇയാളുടെ സഹായി വാളകം സ്വദേശി ശ്യാം, ചുനക്കര സ്വദേശി രഞ്ജിത്ത് എന്നിവരാണ് ഇന്ന് പോലീസിന്‍റെ പിടിയിലായത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് 2 പേര്‍ പിടിയിലായിരുന്നു. കല്ലട മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് ക്ലീറ്റ്സ് ഇയാളുടെ സഹായി ലേഖ എന്നിവരാണ് അറസ്റ്റിലായത്.ഇവരില്‍ നിന്ന് നാലര ലക്ഷം രൂപ, പ്രിന്‍റിംഗ് മെഷീന്‍, നോട്ട് വിതരണത്തിന് ഉപയോഗിച്ച കാര്‍ എന്നിവ പിടിച്ചെടുത്തിരുന്നു. കോടികളുടെ നോട്ടാണ് പ്രതികള്‍ വിതരണം ചെയ്തതെന്നാണ് വിവരം. 2000, 500,200 എന്നീ നോട്ടുകള്‍ വ്യാപകമായി നിര്‍മ്മിച്ച് വിതരണം ചെയ്തിരുന്നത്.

Advertisements

Hot Topics

Related Articles