തണുത്തുവിറച്ച് ഉത്തരേന്ത്യ. ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദേശവാസികൾ ഏതെങ്കിലും തരത്തിലുള്ള ശാരീരിക വിഷമതകൾ നേരിട്ടാൻ ഉടൻ ചികിത്സ തേടണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അതിശൈത്യത്തെ തുടർന്ന് ഹൃദയാഘാതം, സ്ട്രോക്ക് അടക്കം ബാധിച്ച് യുപിയിൽ അമ്പതിലേറെ പേർ മരിച്ച സാഹചര്യത്തിലാണ് നിർദേശം
ഡൽഹിയിൽ ഇന്നലെ താപനില രണ്ട് ഡിഗ്രി വരെ താഴ്ന്നിരുന്നു. ഡൽഹിയിലെയും നോയ്ഡയിലെയും ദൃശ്യപരിധി രാവിലെ ആറ് മണിക്ക് 20 മീറ്റർ മാത്രമായിരുന്നു. വിമാന, റോഡ്, റെയിൽ ഗതാഗതത്തെയും അതിശൈത്യം കാര്യമായി ബാധിച്ചിട്ടുണ്ട്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുപിയിലും ബിഹാറിലും മൂടൽമഞ്ഞ് നിറഞ്ഞ പ്രദേശങ്ങളിലെ സ്കൂളുകൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. ശ്രീനഗറിൽ മൈനസ് എട്ട് ഡിഗ്രിയാണ് താപനില. യാത്രകൾ ഒഴിവാക്കണമെന്ന് ജനത്തിന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.