വൈക്കം, പിറവം സ്റ്റേഷനുകളില്‍ ഉള്‍പ്പെടെ നൂറോളം മോഷണ കേസുകള്‍; കഞ്ചാവ് കേസുകളിലും സ്ഥിരം പ്രതി; കുപ്രസിദ്ധ മോഷ്ടാവ് ‘ഫാന്റം പൈലി’യും കൂട്ടാളികളും പിടിയില്‍

തിരുവനന്തപുരം: ഫാന്റം പൈലി എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാവും നിരവധി ക്രമിനല്‍ കേസിലെ പ്രതിയുമായ ഷാജി തിരുവനന്തപുരത്ത് പിടിയില്‍.

Advertisements

തിരുവനന്തപുരം പിഎംജി ജംഗ്ഷനില്‍ ഇന്നലെ രാത്രി 9.30 ഓടെയാണ് കുപ്രസിദ്ധ കുറ്റവാളി ഫാന്റം പൈലിയുടെ നേതൃത്വത്തിലുള്ള സംഘം ലഹരി ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ചു. സമീപത്തുള്ളവര്‍ ഓടിയെത്തിയപ്പോഴേക്കും അഞ്ചംഗ സംഘം അക്രമാസക്തരാകുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവ സ്ഥലത്തെത്തിയ മ്യൂസിയം പൊലീസ് നാലംഗ സംഘത്തെ രാത്രിതന്നെ കസ്റ്റഡിയിലെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്ന് കഞ്ചാവും പണവും പിടിച്ചെടുത്തിട്ടുണ്ട്. കുപ്രസിദ്ധ കുറ്റവാളികളായ ഫാന്റം പൈലി എന്നറിയിപ്പെടുന്ന വര്‍ക്കല സ്വദേശി ഷാജി, കണ്ണപ്പന്‍ രതീഷ് എന്നറിയപ്പെടുന്ന ആറ്റിങ്ങല്‍ സ്വദേശി രതീഷ്, കാട്ടാക്കട സ്വദേശി അജയ്, കല്ലറ സ്വദേശി അഖില്‍, എന്നിവരാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത ഒരാളും സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

കഞ്ചാവ് ലഹരിയിലായിരുന്നു ഇവരെന്നാണ് പോലീസ് പറയുന്നത്. ഷാജിക്കെതിരെ വര്‍ക്കല, പള്ളിക്കല്‍, പൂജപ്പുര, മണ്ണന്തല, തൊടുപുഴ, വൈക്കം, പിറവം പോലീസ് സ്റ്റേഷനുകളിലായി നൂറോളം മോഷണ കേസുകളാണുള്ളത്. തിരുവനന്തപുരം നഗരത്തില്‍ അടുത്തിടെ ഗുണ്ടാ ആക്രമണങ്ങള്‍ വര്‍ധിച്ചിരുന്നു.

Hot Topics

Related Articles