തിരുവനന്തപുരം: നിരവധി വാഹനമോഷണ കേസുകളിലെ പ്രതിയും വീരപ്പൻ റഹീമിന്റെ കൂട്ടാളിയും ആയിരുന്ന സോഡാ ബാബു എന്ന് വിളിക്കുന്ന സജിത്ത് ബാബു(45) തിരൂർ പോലീസിന്റെ പിടിയിലായി.
Advertisements
കഴിഞ്ഞദിവസം അർദ്ധരാത്രിയിൽ കോലു പാലത്തെ താമസസ്ഥലത്തിനു സമീപത്തു നിന്നാണ് ഇയാളെ പിടികൂടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മലപ്പുറം കോഴിക്കോട് ജില്ലകളിലും കർണാടകയിലും നിരവധി കേസുകളിൽ ഉൾപ്പെട്ട ഇയാൾ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
15 വർഷം മുമ്പ് നടന്ന മോഷണ കേസുമായി ബന്ധപ്പെട്ടാണ് ഇയാൾ പിടിയിലായത്. ഇയാളുടെ കൂട്ടാളിയായ മറ്റൊരു പ്രതിയെ ദിവസങ്ങൾക്കു മുൻപാണ് പോലീസ് പിടികൂടിയത്.
എസ്.ഐ മാരായ ജിഷിൽ.വി, സജേഷ്.സി.ജോസ് , സി.പി.ഒ മാരായ അക്ബർ, ദിൽജിത്ത് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.