ആരോഗ്യ രംഗത്ത് വർഷങ്ങളായി നടക്കുന്ന പിൻവാതിൽ നിയമനങ്ങളെ പറ്റി ജാഗ്രത ന്യൂസ് നടത്തിയ അന്വേഷണങ്ങളും അതിൽ നിന്നും ലഭിച്ച നിർണായക വിവരങ്ങളേയും അടിസ്ഥാനമാക്കി ഒരു റിപ്പോർട്ട് പ്രസിദ്ധികരിച്ചിരുന്നു. അത് ആരോഗ്യ രംഗത്തെ പിടിച്ചു കുലുക്കുകയും ഒട്ടനവധി പേർ ശ്കതമായി പ്രതിക്ഷേധിക്കാനും ഇടയാക്കി. രാഷ്ട്രീയ സാമൂഹിക ഇടപെടലുകൾ ശക്തമായതോടെ യാണ് ആരോഗ്യ വിഭാഗത്തെ കൊണ്ട് ഇങ്ങനെയൊരു നടപടി എടുക്കാൻ പ്രേരിപ്പിച്ചത്. വാർത്തയുടെ ഫലമായി കൂടുതൽ തൊഴിൽ അവസരങ്ങളും, അനധികൃത്യമായി കയറി കൂടിയവരെ പുറത്താക്കാനുമുള്ള നടപടികൾ സ്വീകരിച്ചതായി ആരോഗ്യ വിഭാഗം അറിയിച്ചു.
എറണാകുളം ജില്ലയിൽ ആരംഭിച്ച അഴിച്ചു പണി അധികം താമസിക്കാതെ മറ്റു ജില്ലകൾ കൂടി വ്യാപിക്കുമെന്നും അവർ അറിയിച്ചു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എൻആർഎച്ച്എം മുഖേന നിരവധി വർഷങ്ങളായി കയറിപ്പറ്റിയ ഡെന്റൽ സർജനു എതിരെയും, കൊല്ലം കടക്കലിൽ എൻആർഎച്ച്എം മുഖേന കയറിയ ദന്ത ഡോക്ടറും വരുന്ന രോഗികളെ സ്വന്തം ക്ലിനിക്കിലേക്ക് പറഞ്ഞു വിടുന്ന വിവരവും ഗൗരവമായി കരുതണം എന്ന് ദന്ത ഡോക്ടർ മാരുടെ കൂട്ടായ്മ അവശ്യപ്പെട്ടിരുന്നു. ഒരു സർക്കാർ ജോലിക്കായി കാത്തിരിക്കുന്ന ഒരു പാട് പേരുടെ സ്വപ്നത്തിന് ഇതിൽ കൂടി ചിറകു നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജോലിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ആരോഗ്യകേരളം വെബ്സൈറ്റ് സന്ദർശിക്കുക.