മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ മലയാളി നഴ്സിനേയും രണ്ട് മക്കളേയും കാറിനുള്ളില്‍ കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തി. മരിച്ചവരുടെ വിവരങ്ങള്‍ വിക്ടോറിയ പോലീസ് ഒദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഡിഎന്‍എ ടെസ്റ്റ് നടത്തി മൃതദേഹം ആരുടേതെന്ന് ഉറപ്പിച്ച ശേഷമായിരിക്കും മരിച്ചത് ആരെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുക.
അതേസമയം, കേരളത്തില്‍ നിന്നുള്ള ജാസ്മിന്, മക്കളായ എബിലിന്, കാരലിന് എന്നിവരാണ് മരിച്ചതെന്നാണ് അനൗദ്യോഗിക സ്ഥിരീകരണം. മരിച്ച യുവതിക്ക് 30 വയസില്‍ കൂടുതല്‍ പ്രായമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ് വയസില്‍ താഴെയുള്ളവരാണ് മരിച്ച കുട്ടികള്‍. ഇവര്‍ ഏത് ജില്ലയില്‍ നിന്നുള്ളവരാണെന്ന് വ്യക്തമല്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്രാന്‍ബേണ്‍ വെസ്റ്റ് ഹില്‍ ഹൈവേക്ക് സമീപം കൃഷി സ്ഥലത്തോടു ചേര്‍ന്നാണ് കാര്‍ അഗ്നിക്കിരയായ നിലയില്‍ കണ്ടെത്തിയത്. കാറിന് തീപിടിച്ചതറിഞ്ഞ് എത്തിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥരാണ് തീയണച്ചത്. വാഹനത്തിന് തീപിടിച്ചത് എങ്ങനെയാണെന്ന് കണ്ടെത്താനായിട്ടില്ല.