ചങ്ങനാശേരി എൻ.എസ്.എസ് കോളേജിലെ എബിവിപി പ്രവർത്തകരായ വിദ്യാർത്ഥികൾക്ക് മർദനമേറ്റു; പിന്നിൽ എസ്.എഫ്.ഐ പ്രവർത്തകർ എന്നു സൂചന

ചങ്ങനാശേരി: എൻ.എസ്.എസ് കോളേജിൽ വിദ്യാർത്ഥി സംഘർഷം. എബി.വി.പി പ്രവർത്തകരായ രണ്ടു പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരം കോളജിനു പുറത്തെ റോഡിൽ പത്തോളം വിദ്യാർത്ഥികൾക്കു നേരെ ഒരു സംഘം അക്രമം അഴിച്ചു വിട്ടത്.

Advertisements

നവാഗതരെ സ്വീകരിക്കുന്നതിനു വേണ്ടി എ ബി വി പി യുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നിരുന്നു. ഇതിൽ പ്രകോപിതരായ എസ് എഫ് ഐ പ്രവർത്തകരാണ് മർദ്ദനത്തിനു പിന്നിലെന്ന് മർദ്ദനത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥികൾ പറഞ്ഞു. വെള്ളിയാഴ്ച പരീക്ഷ എഴുതി വൈകുന്നേരം കോളജിനു പുറത്തെത്തിയ പത്തോളം വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. ബാക്കിയുള്ളവർ ചങ്ങനാശേരി ജനറൽ ആശുപത്രിയിലും ചികിത്സ തേടി.

Hot Topics

Related Articles