‘കുട്ടികൾക്ക് നോ ടെൻഷൻ’; എൽഎസ്‌എസ്‌ പരീക്ഷ കൂളായി എഴുതാൻ വഴികാട്ടിയായി ചങ്ങാതിക്കൂട്ടം

കുമരകത്തെ ജീവകാരുണ്യ സംഘടനയായ ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ച എൽ എസ് എസ് മോഡൽ പരീക്ഷ കുട്ടികൾക്ക് അറിവുത്സമായി. സംസ്ഥാന വ്യാപകമായി ഫെബ്രുവരി 27ന് നടക്കുന്ന എൽ എസ് എസ് പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന കുട്ടികൾക്ക് ആത്മവിശ്വാസം വർധിച്ചതിനൊപ്പം ടെൻഷനില്ലാതെ പരീക്ഷാ പേടിയില്ലാതെ അറ്റൻഡ് ചെയ്യാനും പ്രചോദനമായി.

Advertisements

പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചായിരുന്നു മോഡൽ പരീക്ഷ സംഘടിപ്പിച്ചത്. കുമരകം ഗവ. എച്ച് എസ് എസ് മിനി സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികൾക്കാപ്പം രക്ഷിതാക്കളും പങ്കാളികളായി. പാമ്പാടി ഗവ. താലൂക്ക്‌ ആശുപത്രി സൂപ്രണ്ടും കുമരകം സ്വദേശിയുമായ ഡോ. കെ എ മനോജ്‌ ഉദ്‌ഘാടനം ചെയ്തു. കെഎസ്‌ഇബി ഡെപ്യൂട്ടി ചീഫ്‌ എൻജിനിയർ കെ സുരേഷ്‌ ദിശാവബോധനസന്ദേശം നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നൂറുകണക്കിന് കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്ന
മുൻ ഗവ. യുപിഎസ് അധ്യാപകൻ ജോസഫ്‌, കർഷകർക്ക് അറിവിൻ്റെ അക്ഷയഖനിയായ കർഷകൻ രവീന്ദ്രൻ ( മാങ്ങായിൽ കുട്ടൻ) എന്നിവരെ മുൻ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി ബിന്ദു ആദരിച്ചു. കോട്ടയം ടൗൺ ഗവ. എൽ പി എസ് ഹെഡ്മിസ്ട്രസ് പ്രീത എ ഡി കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു.. എക്‌സൈസ്‌ പ്രിവന്റീവ്‌ ഓഫീസർ നിഫിജേക്കബ്‌ ലഹരിവിരുദ്ധ സന്ദേശംനൽകി. ചങ്ങാതിക്കൂട്ടം പ്രസിഡൻറ് ജി പ്രവീൺ അധ്യക്ഷനായി.പ്രോഗ്രാം കോ ഓർഡിനേറ്റർ കെ സുരേന്ദ്രൻ, മുൻ സെക്രട്ടറി സിബി ജോർജ്, ട്രഷറർ ബിജു കെ തമ്പി എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി എസ് സുനിൽ സ്വാഗതവും വി ജി അജയൻ നന്ദിയും പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.