മെൽബൺ: ഫോളോ ഓണും ഇന്നിംങ്സ് തോൽവിയും ഭയന്ന ഇന്ത്യയ്ക്ക് വേണ്ടി എംസിജിയിലെ പിച്ചിൽ പോരാടി നിതീഷും സുന്ദറും. ടെസ്റ്റിൽ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ അരസെഞ്ച്വറി കണ്ടെത്തിയ നിതീഷ്കുമാർ റെഡിയും ക്ഷമയുടെ പര്യായമായി മാറിയ വാഷിംങ്ടൺ സുന്ദറും ചേർന്നാണ് ടീം ഇന്ത്യയെ പ്രതിസന്ധി കടത്തിയത്. സ്കോർ – ഓസ്ട്രേലിയ – 474, ഇന്ത്യ ഏഴിന് 326.
ഇന്നലെ അവസാന ഓവറുകളിൽ കോഹ്ലിയെയും, ജയ്സ്വാളിനെയും ആകാശ് ദീപിനെയും നഷ്ടപ്പെട്ട ഇന്ത്യ കടുത്ത പ്രതിസന്ധിയെ ആണ് നേരിട്ടിരുന്നത്. ഇവിടെ മൂന്നാം ദിനം ഇന്ത്യയുടെ പ്രതീക്ഷകളത്രയും പന്തിലും ജഡേജയിലുമായിരുന്നു. എന്നാൽ, 32 റൺ മാത്രം സ്കോർ ബോർഡിൽ ചേർത്തപ്പോഴേയ്ക്കും പന്ത് വീണു. 37 പന്തിൽ 28 റണ്ണെടുത്ത പന്ത് സാഹസിക ഷോട്ടിന് ശ്രമിച്ച് ബോളണ്ടിന്റെ പന്തിൽ ലയോണിന് ക്യാച്ച് നൽകിയാണ് വീണത്. പിന്നാലെ എത്തിയ നിതീഷ് കുമാർ റെഡിയ്ക്ക് ഒപ്പം നിന്ന് ജഡേജ പൊരുതി നോക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
51 പന്തിൽ 17 റണ്ണെടുത്ത ജഡേജ ഇന്ത്യൻ സ്കോർ 221 ൽ നിൽക്കെ വീണു. പിന്നാലെ ക്രീസിൽ ഒന്നിച്ച നിതീഷ്കുമാർ റെഡിയും, വാഷിംങ് ടൺ സുന്ദറും ചേർന്ന് ഇന്ത്യൻ രക്ഷാ പ്രവർത്തനം ഏറ്റെടുത്തു. ഇരുവരും ചേർന്ന് ചായ്ക്കുക പിരിയും മുൻപ് 105 റൺ കൂട്ടിച്ചേർത്തിയിട്ടുണ്ട്. 119 പന്തിൽ നിന്നും എട്ടു ഫോറും ഒരു സിക്സും പറത്തിയ നിതീഷ് കുമാർ റെഡി 85 റണ്ണാണ് എടുത്തത്. 115 പന്തിൽ പ്രതിരോധിച്ച് കളിച്ച വാഷിംങ്ടൺ സുന്ദർ 40 റണ്ണാണ് ഇതുവരെ എടുത്തത്. ഇതിനായി അടിച്ചത് ഒരു ഫോർ മാത്രവും.