ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്‌ജിത്ത് ശ്രീനിവാസന്റെ കൊലപാതകം ; എസ്‌ഡിപിഐ പ്രവർത്തകൻ അറസ്‌റ്റിൽ

ആലപ്പുഴ : ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്‌ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയ എസ്‌ഡിപിഐ പ്രവർത്തകൻ അറസ്‌റ്റിൽ. എസ്‌‌ഡിപിഐ  ആലപ്പുഴ ഏരിയ സെക്രട്ടറി ആലപ്പുഴ വെള്ളക്കിണർ വാർഡ്‌ കണിയാംപറമ്പ് ഡിമാസ് മൻസിലിൽ സിനു(31) വാണ് അറസ്‌റ്റിലായത്. 

Advertisements

ആലപ്പുഴ ഡി​വൈഎസ്​‌പി എൻ ആർ ജയരാജിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘമാണ്​ പ്രതിയെ പിടികൂടിയത്​. ഇതോടെ രഞ്​ജിത്ത്​ വധവുമായി ബന്ധപ്പെട്ട്​ അറസ്‌റ്റിലായവരുടെ എണ്ണം എട്ടായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

18ന്​ രാത്രി 7.30ന്​​ മണ്ണഞ്ചേരി-  പൊന്നാട് റോഡിൽ കുപ്പേഴം ജങ്​ഷനിലാണ്​ വീട്ടിലേക്ക്​ സ്​കൂട്ടറിൽപോവുകയായിരുന്ന എസ്​ഡിപിഐ നേതാവ്​ അഡ്വ.കെ എസ് ഷാനെ (38)  കാർ ഇടിച്ചുവീഴ്​ത്തിയശേഷം  അഞ്ചംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്. പിന്നാലെ 19ന്‌ രാവിലെ ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിലേക്ക്​ ഇരച്ചുകയറിയ അക്രമിസംഘം അഡ്വ. രഞ്​ജിത്​ ശ്രീനിവാസനെ (44) വെട്ടിക്കൊല്ലുകയായിരുന്നു.

Hot Topics

Related Articles