കോട്ടയം : മരിച്ചെങ്കിലും മരിക്കാത്ത ഓർമകൾ സമ്മാനിച്ചു റോസമ്മയുടെ കണ്ണുകൾ രണ്ട് പേർക്കു കാഴ്ച നൽകും. പാക്കിൽ പട്ടശേരിൽ മുൻ മനോരമ ഉദ്യോഗസ്ഥൻ പരേതനായ പി കെ മാത്യുവിൻ്റെ ഭാര്യ റോസമ്മയാണ് തൻ്റെ രണ്ടു കണ്ണുകളും ദാനം ചെയ്തു മാതൃകയായത്.
മരണം നടന്ന ഉടനെ മക്കളായ റെജി, റെനി, റീന, റെജീന എന്നിവർ നേത്രദാനത്തിന് തയ്യാറാവുകയായിരുന്നു.
എം വി ആൻഡ്രൂസ് സ്മാരക നേത്രദാന സമിതി മുഖേനയാണ് റോസമ്മയുടെ കണ്ണുകൾ ദാനം ചെയ്തത്.
മെഡിക്കൽ കോളജിൽ നിന്നുമുള്ള ഡോക്ടഴ്സ് നേത്രപടലം നീക്കം ചെയ്തു.
ഇത് ഒരു കുടുംബത്തിൻ്റെ സാമൂഹിക പ്രതിബദ്ധതയാണ് വെളിവാക്കുന്നത്. റോസമ്മയുടെ കണ്ണുകൾ കൂടി ചേർത്തുവയ്ക്കുമ്പോൾ 98 പേർക്ക് കാഴ്ചയുടെ വെള്ളിവെളിച്ചം പകർന്നു നൽകാനായി എന്ന് സമിതി സെക്രട്ടറി മോൻസി എം ആൻഡ്രൂസ് അറിയിച്ചു. ഭൗതികദേഹം
ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് വീട്ടിൽ കൊണ്ട് വരും. സംസ്കാരം നാളെ ഫെബ്രുവരി 23 ഞായറാഴ്ച രണ്ട് മണിക്ക് കടുവാക്കുളം ലിറ്റിൽ ഫ്ളവർ പള്ളിയിൽ.
മരണത്തിലും മരിക്കാത്ത ഓർമ്മൾ സമ്മാനിച്ച് റോസമ്മ ! പാക്കിൽ പട്ടശേരിൽ റോസമ്മയുടെ കണ്ണുകൾ ദാനം ചെയ്തു : ആ കണ്ണുകൾ രണ്ട് പേർക്ക് വെളിച്ചമേകും

Advertisements