ചങ്ങനാശേരി: തുരുത്തി പാലാത്ര കൺസ്ട്രക്ഷൻസിന്റെ സ്ഥാപകൻ പി.പി മാത്യു (അപ്പച്ചൻ -87) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ഡിസംബർ അഞ്ച് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ചങ്ങനാശേരി സഹായമെത്രാൻ മാർ തോമസ് തറയിലിന്റെ കാർമ്മികത്വത്തിൽ ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്നു ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ തുരുത്തി മർത്ത മറിയം ഫൊറോനപള്ളി സെമിത്തേരിയിൽ നടക്കും. ഭൗതിക ശരീരം ശനിയാഴ്ച വൈകിട്ട് നാലിനു വസതിയിൽ എത്തിക്കും.
ഭാര്യ – പരേതയായ ലില്ലിക്കുട്ടി മാത്യു കാഞ്ഞങ്ങാട് വടക്കേമണ്ഡപത്തിൽ കുടുംബാംഗമാണ്.
മക്കൾ – ഷേർളി, ഷാജി (ബേബിച്ചൻ), ഷിബു, സോണി, പ്രിൻസ്, ചാൾസ്, മനോജ്, മോൻ.
മരുമക്കൾ – പരേതനായ ജോയിച്ചൻ കാക്കാംതോട്ടിൽ ചങ്ങനാശേരി, മറിയമ്മ കുരിശുങ്കൽ തിരുവനന്തപുരം, റോസമ്മ ആലഞ്ചേരി തുരുത്തി, ജെസി പട്ടാറ ചങ്ങനാശേരി, റോസ്മേരി ആയത്തമറ്റം ഇടമറ്റം, ജിൻസ് ചക്കാലമുറിയിൽ ചാഞ്ഞോടി, സോജി അരുവിയിൽ കുടക്കച്ചിറ, റിയാ ചക്കാലയിൽ ചമ്പക്കുളം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സഹോദരങ്ങൾ – പരേതനായ ഫാ.സെബാസ്റ്റ്യൻ പാലാത്ര സി.എം.ഐ, പരേതനായ ഫാ.ജോസ് പാലാത്ര സി.എം.ഐ, പരേതയായ മേരിക്കുട്ടി (കുട്ടിയമ്മ)നന്നാട്ടുമാലിൽ, സിസ്റ്റർ സലേഷ്യ എഫ്.സി.സി കാഞ്ഞിരപ്പള്ളി, ഈത്തമ്മ ഓലിയാപ്പുറം.