കറാച്ചി : ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റില്‍ നിന്ന് പുറത്തായതില്‍ നിരാശ പങ്കുവെച്ച് ഇംഗ്ലണ്ട് ടീം നായകൻ ജോസ് ബട്ലർ.ഇംഗ്ലണ്ടിന്റെ നേരത്തെയുള്ള പുറത്താകലില്‍ നിരാശയുണ്ട്. അഫ്ഗാനിസ്ഥാനെ തോല്‍പ്പിക്കാൻ അവസരം ഉണ്ടായിരുന്നെങ്കിലും ഇംഗ്ലണ്ടിന് അതിന് സാധിച്ചില്ല. റൂട്ട് അവിശ്വസനീയമായ ഇന്നിംഗ്സ് കളിച്ചു. എന്നാല്‍ അഫ്ഗാൻ ഇന്നിംഗ്സിന്റെ അവസാന 10 ഓവറുകളാണ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. അതിന്റെ ക്രെഡിറ്റ് അഫ്ഗാൻ ഓപണർ ഇബ്രാഹിം സദ്രാനുള്ളതാണ്. അവസാന 10 ഓവറുകളില്‍ അഫ്ഗാൻ 113 റണ്‍സ് അടിച്ചെടുത്തു. അത് അവരെ മികച്ച സ്കോറിലേക്കെത്തിച്ചു. ജോസ് ബട്ലർ പറഞ്ഞു.
നാല് ഓവർ മാത്രം പന്തെറിഞ്ഞ് നില്‍ക്കവെ മാർക് വുഡിന് പരിക്കേറ്റു. എന്നിട്ടും വേദന സഹിച്ചുകൊണ്ട് വുഡ് പന്തെറിഞ്ഞു. എന്നാല്‍ അവസാന ഓവറുകളില്‍ വുഡിന് പകരം ജോ റൂട്ടിന് പന്ത് നല്‍കേണ്ടിവന്നു. ബാറ്റുകൊണ്ട് റൂട്ട് മികച്ച പ്രകടനം നടത്തി. സമ്മർദ്ദഘട്ടത്തിലും റൂട്ട് നന്നായി കളിച്ചു. ഇംഗ്ലീഷ് നായകനായ തനിക്കും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. ജോ റൂട്ട് വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചാംപ്യൻസ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരെ എട്ട് റണ്‍സ് വിജയമാണ് അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയത്. അവസാന ഓവർ വരെ നീണ്ടുനിന്ന ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് അഫ്ഗാൻ ജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെടുത്തു. ഇബ്രാഹിം സദ്രാൻ നേടിയ 177 റണ്‍സാണ് അഫ്ഗാനെ മികച്ച സ്കോറിലെത്തിച്ചത്. മറുപടി പറഞ്ഞ ഇംഗ്ലണ്ട് 49.5 ഓവറില്‍ 317 റണ്‍സില്‍ എല്ലാവരും പുറത്തായി. ജോ റൂട്ടിന്റെ 120 റണ്‍സ് മാത്രമായിരുന്നു ഇംഗ്ലണ്ട് പോരാട്ടത്തിന് കരുത്ത് പകർന്നത്.