മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം; ഒക്ടോബർ 26ന് ആലപ്പുഴയിലെ എല്ലാ സർക്കാർ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

ആലപ്പുഴ: മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തോടനുബന്ധിച്ചു ഒക്ടോബർ 26 ശനിയാഴ്ച ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്.

Advertisements

ജില്ലാ കളക്ടറാണ് അവധി ഇത്തരത്തിൽ അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. അതേസമയം പരീക്ഷകള്‍ക്ക് മാറ്റമില്ല. പൊതു പരീക്ഷകള്‍ മുൻ നിശ്ചയ പ്രകാരം നടക്കുമെന്നും കളക്ടർ അറിയിച്ചു.

Hot Topics

Related Articles