ഓടും കുതിര ചാടും കുതിരയിലെ ‘തൂക്കിയിരിക്കും’ എന്ന പുതിയ ഗാനം പുറത്തിറങ്ങി. ലാലിന്റെ സൂപ്പർ ബേസ് ശബ്ദത്തിലാണ് ഗാനം തയ്യാറാക്കിയിരിക്കുന്നത്. ഇന്നലെ ഗാനം പുറത്തിറങ്ങുന്നതിന് മുൻപ് ഇറക്കിയ പോസ്റ്ററിൽ ചെവി അടിച്ച് പോകാതിരിക്കാൻ സൂക്ഷിക്കുക എന്നൊരു മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോഴിതാ ലാലിന്റെ ശബ്ദത്തിൽ ഗാനം പുറത്തിറങ്ങിയപ്പോൾ ആരാധകരും പ്രേക്ഷകരും ആവേശത്തിലാണ്.

ആദ്യം പുറത്തിറക്കിയ ‘ദുപ്പട്ടവാലി’ എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. സഞ്ജിത്ത് ഹെഗ്‌ഡെ പാടിയ ഗാനം കംപോസ് ചെയ്തിരിക്കുന്നത് ജസ്റ്റിൻ വർഗീസ് ആണ്. സുഹൈൽ കോയ ആണ് വരികൾ എഴുതിയിരിക്കുന്നത്. ഒരു ഗ്യാപ്പിന് ശേഷം ഫഹദ് ഫാസിലിന്റെ pookie മോഡ് ഓൺ ആയെന്നാണ് ആരാധകർ പറയുന്നത്. കല്യാണിയുടെ പ്രകടത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഓണം ഫഹദ് കൊണ്ടുപോയെന്നാണ് ആരാധകർ അഭിപ്രായപ്പെട്ടിരുന്നു.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ട് മണിക്കൂറും 34 മിനിറ്റുമുള്ള സിനിമയ്ക്ക് സെൻസർ ബോർഡിൽ നിന്ന് യു എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ആഗസ്റ്റ് 29ന് ഓണം റിലീസായിട്ടാണ് സിനിമ പുറത്തിറങ്ങുന്നത്. ഒരു പക്കാ റൊമാന്റിക് കോമഡി സിനിമയാണ് ഓടും കുതിര ചാടും കുതിരയെന്നും ചിത്രം ഒരുപാട് ചിരിപ്പിക്കുമെന്നും മുൻപ് ആഷിഖ് ഉസ്മാൻ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. ‘ഒരു പ്രോപ്പർ റൊമാന്റിക് കോമഡി സിനിമയാണ് ഓടും കുതിര ചാടും കുതിര. കല്യാണി പ്രിയദർശനും ഹിന്ദി വെബ് സീരീസ് ഒക്കെ ചെയ്തിട്ടുള്ള രേവതി എന്ന മലയാളി നടിയുമാണ് സിനിമയിലെ നായികമാർ.

ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്, ലാൽ, രണ്‍ജി പണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോർജ്ജ് നിർവ്വഹിക്കുന്നു. സംഗീതം ജെസ്റ്റിൻ വർഗ്ഗീസ്, എഡിറ്റിംഗ് അഭിനവ് സുന്ദർ നായിക്, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ അശ്വനി കലേ, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം മഷർ ഹംസ, സൗണ്ട് നിക്സൺ ജോർജ്ജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ അനീവ് സുകുമാർ.
