റിയാദ്: റിയാദ് ഒഐസിസി കണ്ണൂർ ജില്ലാ പ്രസിഡൻറ് അബ്ദുല്‍ മജീദ് (57) നിര്യാതനായി. അർബുദ ബാധിതനായി നാട്ടില്‍ പോയി മലബാർ കാൻസർ സെൻററില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ രോഗം മൂർച്ഛിച്ച് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും വെള്ളിയാഴ്ച രാവിലെ 7.30ഓടെ അന്ത്യം സംഭവിക്കുകയുമായിരുന്നു. ഖബറടക്കം ഉച്ച കഴിഞ്ഞ് മൂന്നിന് കണ്ണൂർ പാപ്പിനശ്ശേരി വെസ്റ്റ് ജുമാമസ്ജിദില്‍ നടന്നു.
മൂന്നു പതിറ്റാണ്ടോളം റിയാദില്‍ ബിസിനസ് ചെയ്തിരുന്ന അബ്ദുല്‍ മജീദ് രോഗബാധിതനായി മൂന്നു മാസം മുമ്പാണ് നാട്ടിലേക്ക് ചികിത്സക്കായി പോയത്. കണ്ണൂർ പാപ്പിനശ്ശേരി വെസ്റ്റ് കൊച്ചായി ഒടിയില്‍ നഫീസയുടെയും അബ്ദുല്ഖാദറിെൻറയും മകനാണ് അബ്ദുല്‍ മജീദ്. ഭാര്യമാർ: റഷീദ, സറീന, മക്കള്‍: അർഷാദ് (റിയാദ്), ഖൈറുന്നിസ, മഹറൂന്നിസ, നിഹാദ്, മിൻഹാ (മിന്നു). സഹോദരങ്ങള്‍: ആസിയ (പരേത), മഹ്മൂദ്, അബ്ദുറഹ്മാൻ, ഖദീജ, ശരീഫ, ഇബ്രാഹിം, സുഹറ.