മുണ്ടക്കയം മുറികല്ലുംപുറം ആറ്റു പുറമ്പോക്ക് അളക്കുന്നതിനിടെ സംഘര്‍ഷം; പതിനഞ്ചോളം പേരെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്

മുണ്ടക്കയത്ത് നിന്നും
ജാഗ്രതാ ലൈവ്
ലേഖകന്‍
സമയം : 12.30

Advertisements

മുണ്ടക്കയം: ബൈപാസിന് സമീപമുള്ള വെള്ളനാടി മുറികല്ലുംപുറത്ത് 52 കുടുംബങ്ങള്‍ താമസിക്കുന്ന, ഹാരിസണ്‍ എസ്റ്റേറ്റുമായി അതിര്‍ത്തി പങ്കിടുന്ന ആറ്റ് പുറമ്പോക്കിലാണ് സംഘര്‍ഷം ഉണ്ടായത്. ഈ കുടുംബങ്ങളും ഹാരിസണ്‍ എസ്റ്റേറ്റും തമ്മില്‍ അതിര്‍ത്തി സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നു. ഇത് സംബന്ധിച്ച് ഹാരിസണ്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന്, സ്ഥലം അളക്കാന്‍ ഹൈക്കോടതി ഉത്തരവായി. രണ്ട് തവണ അളവെടുക്കാന്‍ അധികൃതര്‍ എത്തിയെങ്കിലും ജനകീയ സമര സമിതി തടഞ്ഞതിനെ തുടര്‍ന്ന് തിരിച്ച് പോയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ന് രാവിലെ തഹസില്‍ദാരുടെ നേതൃത്വത്തില്‍ വീണ്ടും അളവെടുപ്പിന് അധികൃതരെത്തി. ജനകീയ സമിതി തടയാന്‍ ശ്രമിച്ചതോടെ പതിനഞ്ചോളം പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവിടെ താമസിക്കുന്ന 51 കുടുംബങ്ങളുടെ വീടുകള്‍ പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്നിരുന്നു. കുടുംബങ്ങള്‍ മഴക്കാലക്കെടുതിയില്‍ വലയുമ്പോഴാണ് പൊലീസിന്റെ നിര്‍ദയമായ നടപടി എന്ന് ആക്ഷേപമുണ്ട്.

Hot Topics

Related Articles