സ്ഥിരം മദ്യവിൽപ്പന നടത്തിയിരുന്ന വൃദ്ധനെ ഒടുവിൽ എക്സൈസ് പൊക്കി

സ്ഥിരമായി അനധികൃത വിദേശമദ്യ വിൽപ്പന നടത്തിയിരുന്ന വൃദ്ധനെ എ ക്സൈസ് അറസ്റ്റ് ചെയ്തു. കൽപ്പറ്റ ചുഴലി സവിത നിവാസ് ജി . ബാലസുബ്രഹ്മണ്യ (63)നെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.

Advertisements

അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൽപ്പറ്റ പുളിയാർമല ഭാഗത്ത് വെച്ചാണ് ഇയാൾ പിടിയിലായത്. കെ.എൽ 73 ബി 8853 നമ്പർ വാഹനത്തിൽ മാഹിയിൽ നിന്നും കടത്തിക്കൊണ്ടുവന്ന 16.8 ലിറ്റർ മാഹി മദ്യമാണ് പിടികൂടിയത്.ബാലസുബ്രഹ്മണ്യൻ എല്ലാ ആഴ്ചയും മാഹിയിൽ പോയി വരുമ്പോൾ മദ്യം കൊണ്ടുവന്ന് കൽപ്പറ്റ ഭാഗത്ത് വിൽപ്പന നടത്താറുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി.ആർ.ഹരിനന്ദനനും സംഘവുമാണ് പരിശോധന നടത്തിയത്.
പ്രതിയെ കോടതി റിമാണ്ട് ചെയ്തു. പരിശോധനയിൽ വയനാട് സൈബർ സെല്ലിലെ പ്രിവന്റീവ് ഓഫീസർ പി.എസ്. വിനീഷ്, സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ വിനീഷ് പി.എസ് ,സി.ഇ. ഒ മാരായ രഘു . വി , സുരേഷ് എം., നിഷാദ് വി.ബി എന്നിവർ പങ്കെടുത്തു

Hot Topics

Related Articles