പാരീസ് : ഒളിമ്ബിക്‌സിലെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ ഇന്തയ്ക്ക് വിജയത്തുടക്കം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ ജയം മത്സരം അവസാനിക്കാൻ ഒന്നര മിനിട്ട് മാത്രം ശേഷിക്കവേ നായകൻ ഹർമൻപ്രീത് സിംഗ് പെനാൽറ്റി സ്‌ട്രോക്ക് ഗോളാക്കിയതിലൂടെ ഇന്ത്യയെ വിജയതീരത്തിൽ എത്തിക്കുകയായിരുന്നു.
എട്ടാം മിനിട്ടിൽ പെനാൽറ്റി കോർണറിൽ നിന്ന് ഇന്ത്യൻ വലകുലുക്കി ലീഡൈടുത്ത് കിവികൾ ഞെട്ടിച്ചിരുന്നു. സേം ലേൻ ആയിരുന്നു സ്‌കോററർ. എന്നാൽ 24-ാം മിനിട്ടിൽ ഇന്ത്യ തിരിച്ചടിച്ചു. ഒരു പെനാൽറ്റി കോർണർ റീബൗണ്ട് ചെയ്തതിൽ നിന്ന് മൻദീപാണ് സ്‌കോർ ചെയ്തത്. ഇതോടെ പകുതി സമയത്ത് ഇരുടീമുകളും 1-1ന് സമനിലയിലായിരുന്നു. 34-ാം മിനിട്ടിൽ ഇന്ത്യ വീണ്ടും സ്‌കോർ ചെയ്തു. മൻദീപിന്റെ ഷോട്ട് വിവേക് സാഗറിന്റെ സ്റ്റിക്കിൽ തട്ടിയാണ് വലയിൽ കയറിയത്. വിജയത്തിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യയെ 53-ാം മിനിട്ടിൽ ചൈൽഡിന്റെ ഗോളിലൂടെയാണ് കിവീസ് വീണ്ടും സമനിലയിലാക്കിയത്. എന്നാൽ 59-ാം മിനിട്ടിലെ മൻപ്രീതിന്റെ ഗോൾ കളിയുടെ വിധിയെഴുതി.
തിങ്കളാഴ്ച അർജന്റീനയ്ക്ക് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം ബാഡ്മിന്റണിൽ മെഡൽ പ്രതീക്ഷയായ സാത്വിക് സായ്രാജ് – ചിരാഗ് ഷെട്ടി സഖ്യം പുരുഷ ഡബിൾസ് ആദ്യ റൗണ്ടിൽ ഫ്രാൻസിന്റെ ലൂക്കാസ് കോർവീ – റോനാൻ ലബാർ സഖ്യത്തെ 21-17,21-14ന് തോൽപ്പിച്ചു.