പാരീസ് : ഒളിമ്ബിക്സ് ഫുട്ബോള്‍ മത്സരത്തില്‍ അർജന്റീന ഇറാഖിനെ തോല്‍പ്പിച്ചു. ഇന്ന് നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു അർജൻറീനയുടെ വിജയം.ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ മൊറോക്കോയോട് തോറ്റ അർജൻറീനക്ക് ഈ വിജയം നിർണായകമാണ്.
ഒന്ന് മത്സരത്തിന്റെ പതിമൂന്നാം മിനിറ്റില്‍ തിയാഗോ അല്മേദയിലൂടെ ആണ് അർജൻറീന ലീഡ് എടുത്തത്. ജൂലിയൻ ആല്‍വരസ് ആണ് അർജൻറീനക്കായി ആ ഗോള്‍ ഒരുക്കിയത്. ആദ്യപകുതിയുടെ അവസാനം അയ്മൻ ഹുസൈൻ ആണ് ഇറാനായി സമനില നേടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടാം പകുതിയില്‍ വിജയ ഗോളിനായി ആഞ്ഞു ശ്രമിച്ച അർജൻറീന 63ആം മിനിറ്റില്‍ ലൂസിയാനോ ഗുണ്ടോയിലൂടെ രണ്ടാം ഗോള്‍ നേടി. അവസാനം ഇസെക്വേല് കൂടെ അർജൻറീനക്ക് ആയി ഗോള്‍ നേടിയതോടെ അവർ വിജയം ഉറപ്പിച്ചു. ആല്‍വരസ് ആണ് ഈ ഗോളും ഒരുക്കിയത്. രണ്ടു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ അർജൻറീനമ്മ് മൂന്ന് പോയിന്റാണ് ഗ്രൂപ്പില്‍ ഉള്ളത്. ഇനി അവസാന മത്സരത്തില്‍ അർജൻറീന ഉക്രൈനെ ആകും നേരിടുക