ഒമർ ലുലുവിന്റെ ‘നല്ല സമയത്തിന് ‘ തിയേറ്ററിൽ മോശം സമയം ; മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിച്ചതിനു കേസ് ; സിനിമ പിൻവലിച്ചു

കോഴിക്കോട്: ഒമർ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന സിനിമ തിയേറ്ററിൽനിന്ന് പിൻവലിച്ചു. ഒമർ ലുലു തന്നെയാണ് വിവരം സ്ഥിരീകരിച്ചത്. ബാക്കി കാര്യങ്ങൾ കോടതി വിധി അനുസരിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisements

സിനിമയ്ക്കെതിരെ എക്സൈസ് വകുപ്പ് കേസെടുത്തിരുന്നു. സംവിധായകൻ, നിർമാതാവ് എന്നിവർക്കെതിരെയാണ് എക്സൈസ് കേസെടുത്തത്. ട്രെയിലറിൽ ലഹരി വസ്തുക്കളുടെ ഉപയോഗം ഉൾപ്പെടുത്തിയതാണ് കേസിനാധാരം. എക്സൈസ് കോഴിക്കോട് റേഞ്ചാണ് അബ്കാരി, എൻ ഡി പി സി നിയമങ്ങൾ പ്രകാരം കേസ് എടുത്തത്. സിനിമയുടെ റിലീസിന് ശേഷം അതിലെ ഒരു നായിക മയക്കുമരുന്ന് ഉപയോഗത്തെ അനുകൂലിക്കുന്ന പരാമർശങ്ങൾ നടത്തിയതും വിവാദമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെള്ളിയാഴ്ചയാണ് ഒമർ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ തിയേറ്ററുകളിലെത്തിയത്. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ടീസറിൽ കഥാപാത്രങ്ങൾ മാരക ലഹരിവസ്തുവായ എം.ഡി.എം.എ ഉപയോഗിക്കുന്ന രംഗമാണ് മുഴുനീളം. ഇതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളും ഒപ്പം ചേർത്തിരുന്നു. ഇതാണ് പരാതിയിലേക്കും ഒമർ ലുലുവിനും നിർമാതാവിനുമെതിരെയുള്ള നടപടിയിലേക്കും നയിച്ചത്.

ഇർഷാദാണ് ചിത്രത്തിൽ നായകൻ. നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവൈബത്തുൽ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികമാർ. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് സെൻസർബോർഡ് നൽകിയത്. ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാരിയർ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാറ് ലൗ, ധമാക്ക എന്നീ സിനിമകൾക്കു ശേഷം ഒമർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നല്ല സമയം’. നവാഗതനായ കലന്തൂർ ആണ് ചിത്രത്തിന്റെ നിർമാണം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.