എറണാകുളം: കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ കേരളത്തില്‍ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് യു.കെയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ്. ബ്രിട്ടനില്‍ നിന്ന് അബുദാബി വഴിയാണ് ഇയാള്‍ കൊച്ചിയിലെത്തിയത്. വിമാനത്തിലുണ്ടായിരുന്ന 149 പേര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്കി. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റി. രോഗിയുടെ അമ്മയും ഭാര്യയും കോവിഡ് പൊസിറ്റീവാണ്. കേരളത്തില്‍ സ്ഥിരീകരിക്കുന്ന ആദ്യ ഒമിക്രോണ്‍ കേസാണിത്.
അതേസമയം, 26 ഹൈറിസ്ക് രാജ്യങ്ങളില്‍ നിന്ന് വന്നവരില്‍ നിരീക്ഷണം കര്‍ശനമാക്കും. മറ്റുള്ള രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ക്ക് ഹോം ക്വാറന്റീനില്‍ തുടരാമെങ്കിലും കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണം. ഒമിക്രോണ്‍ വകഭേദം വാക്സിനേഷനും അതിജീവിച്ച് പടരുമോ എന്നത് ആശങ്ക തന്നെയാണെന്നും, അതിതീവ്രവ്യാപനശേഷിയുള്ള വൈറസ് ഇന്ത്യയില്‍ സ്ഥിരീകരിച്ച സ്ഥിതിക്ക് ഇനി വാക്സിനെടുക്കാന്‍ ബാക്കിയുള്ളവരെല്ലാം ഉടനടി വാക്സിന് സ്വീകരിക്കാന്‍ തയ്യാറാകണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തില്‍ ആശുപത്രി കേസുകള്‍ കൂടി വന്നേക്കുമെന്ന കാര്യം ഇപ്പോഴേ മുന്‍കൂട്ടി കാണുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ക്വാറന്റീന് ഉറപ്പാക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംയുക്തനടപടി സ്വീകരിക്കും.