കര്‍ണാടക: രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. കര്‍ണാടകയിലാണ് രണ്ട് കേസുകളും സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. എന്നാല്‍ രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ല. പത്ത് പേരുടെ കൂടി പരിശോധനാഫലം ലഭിക്കാനുണ്ട്. 66, 46 വയസുള്ള രണ്ട് പുരുഷന്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.വിമാനത്താവളത്തില്‍ നടന്ന പരിശോധനയിലാണ് വകഭേദം സ്ഥിരീകരിച്ചത്. ഇരുവരേയും ഉടന്‍തന്നെ ഐസലേഷനിലേക്ക് മാറ്റിയതിനാല്‍ രോഗവ്യാപന ഭീഷണിയില്ലെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതിലും വീഴ്ച്ച വരുത്തരുതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.രോഗബാധയേറ്റവര്‍ സഞ്ചരിച്ച വിമാനത്തിലുണ്ടായിരുന്നവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇവരിലാര്‍ക്കും രോഗബാധയില്ലെന്നത് ആശ്വാസകരമാണ്. രോഗികളുടെ വ്യക്തി വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇവര്‍ ഇന്ത്യക്കാരാണോയെന്നും സ്ഥിരീകരിച്ചിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എല്ലാവരും എത്രയും വേഗം വാകിസിന്‍ എടുക്കണമെന്നും രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ക്വാറന്റൈന്‍ കര്‍ശനമാക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കര്‍ണാടകയിലേക്കുള്ള യാത്രവിലക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്ത്ിമ താരുമാനം ആയിട്ടില്ല. പത്ത് പേരുടെ കൂടി പരിശോധനാഫലം ലഭിക്കാനുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. അതിര്‍ത്തി ജില്ലകളില്‍ ഉള്‍പ്പെടെ പരിശോധന കര്‍ശനമാക്കും.
ഒമിക്രോണുമായി ബന്ധപ്പെട്ട് രാജ്യത്ത് നീരീക്ഷണം ശക്തമാക്കിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 29 രാജ്യങ്ങളിലായി 373 ഒമിക്രോണ്‍ കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഒമിക്രോണ് വൈറസ് ബാധ സ്ഥിരീകരിക്കുന്ന മുപ്പതാമത്തെ രാജ്യമാണ് ഇന്ത്യ.